ചോറിനും, കഞ്ഞിക്കും, ഒപ്പം കഴിക്കാൻ വളരെ നാലൊരു വിഭവം ആണ് ചമ്മന്തി പൊടി. നല്ല പെർഫെക്ട് ആയിട്ടുള്ള നാടൻ ചമ്മന്തിപ്പൊടി അതും മത്തി കൊണ്ട് തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.
ചേരുവകൾ
മത്തി വറുത്തത് – 500 ഗ്രാം
തേങ്ങാ ചിരകിയത് – 1 തേങ്ങ
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലി പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ
ചുവന്ന ഉള്ളി – നാല് അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – നാല് അല്ലി
വാളൻപുളി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ മത്തി ഉപ്പും മുളകുപൊടിയും ചേർത്ത് ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക.
ചിരകി വച്ച തേങ്ങ ചുവന്ന ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി , മല്ലിപൊടി, കറിവേപ്പില എന്നിവയും ചേർത്ത് തീ ഓഫ് ചെയ്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുരു മാറ്റിയ വാളൻ പുളിയും ഉപ്പും ചേർത്തു നൽകാം.
മിക്സിയുടെ ജാറിൽ വറുത്ത മത്തിയും വറുത്ത തേങ്ങയും പൊടിച്ചെടുക്കുക. രുചികരമായ മത്തിപൊടി റെഡി!