അതിരാവിലെ തന്നെ ചെറുനാരങ്ങ നീര് ചേര്‍ത്ത വെള്ളം കുടിക്കണം. ചെറുനാരങ്ങ കലോറി തീരെ കുറഞ്ഞവയാണ്. അത് ഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ പെക്ടിന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ വിശപ്പിനെ പിടിച്ചുനിര്‍ത്തും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും സഹായിക്കും. അതിലൂടെ കുറഞ്ഞ കലോറികള്‍ മാത്രമേ ശരീരത്തെത്തൂ. അത് ഭാരം കുറയ്ക്കുന്നതിന് സഹായകരമാകും.
ചെറുനാരങ്ങ സിട്രസ് ഫ്രൂട്ടായിട്ടാണ് അറിയപ്പെടുന്നത്. നാരങ്ങ വെള്ളം മിക്കവരുടെയും ഇഷ്ട പാനീയമാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ സിയും ഫൈബറും ഉള്ളത് കൊണ്ട് ശരീരത്തെ ഹെല്‍ത്തിയായി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. നമ്മുടെ ശരീരത്തിലെ ജലാംശത്തെ വര്‍ധിപ്പിക്കാന്‍ ചെറുനാരങ്ങ ചേര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ചെറുനാരങ്ങ ജ്യൂസ് നമ്മുടെ ശരീരത്തിലെ ബൈലിന്റെ ഉല്‍പ്പാദനവും വര്‍ധിപ്പിക്കും. ഇത് കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനത്തിനുള്ള രസമാണ്. ദഹനമില്ലായ്മയെയും ഇത് മറികടക്കും. ചെറു ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നതിലൂടെ വയറിന്റെ എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടും. ദഹനവ്യവസ്ഥയെ മൊത്തത്തില്‍ ഇവ നന്നാക്കിയെടുക്കും.
നാരങ്ങ വെള്ളത്തിൽ അൽപം ചിയ സീഡ് കൂടി ചേർത്ത് കുടിക്കുന്നത് പതിവാക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയുടെ ഗുണങ്ങളോടൊപ്പം കൂടുതൽ ഗുണം അത് പ്രധാനം ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ അടങ്ങിയ ചിയ സീഡ് ദഹന ആരോഗ്യത്തിന് സഹായിക്കുന്നു. ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമായ ചിയ സീഡ് നാരങ്ങ വെള്ളം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
തയാറാക്കുന്നത് ഇങ്ങനെ:
ഒന്നര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചിയ സീഡ് ഇട്ട് കുതിർത്തുക. തലേന്ന് രാത്രി ഇത് ഇട്ടുവയ്ക്കാം. ഇത് പിറ്റേന്ന് കുതിർന്ന് വലുതാകും. ഇതിലേയ്ക്ക് അൽപം നാരങ്ങാനീരും തേനും ചേർക്കാം. മധുരം വേണ്ടാത്തവർക്ക് തേൻ ഒഴിവാക്കാം.
ഗുണങ്ങൾ അറിയാം