ജീവിതശൈലിയിലും ഭക്ഷണ ശൈലിയിലും വന്ന മാറ്റങ്ങൾ മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടി കൊഴിയുന്നതിലൂടെ പലരുടെയും ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടുപോകുന്നു. നല്ല ആരോഗ്യമുള്ള മുടി വളർത്തിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പല പരിഹാര മാർഗങ്ങളമുണ്ട്.
തലയോട്ടിയിലെ രക്തയോട്ടം വർദ്ധിക്കുന്നതിലൂടെ മുടി വളരും. പോഷകം നിറഞ്ഞ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക. പകൽ മാത്രമല്ല രാത്രിയിലും മുടിക്ക് സംരക്ഷണം ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ ഉറപ്പാക്കുകയാണെങ്കിൽ മുടിയുടെ ആരോഗ്യം ഒരു പരിധിവരെ സംരക്ഷിക്കാം.
സ്ത്രീകളിൽ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. കൃത്യമായ പോഷകങ്ങൾ ഇല്ലാത്തത് മൂലം ഇത് സംഭവിക്കാം. സിങ്ക്, ഇരുമ്പ്, വൈറ്റമിൻ എ, ഡി എന്നിവയുടെ കുറവ് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകും. എല്ലാ ദിവസവും കുറച്ച് മുടി കൊഴിയുന്നത് സ്വാഭാവികമാണ് എന്നാൽ അമിതമായ മുടികൊഴിച്ചിൽ പലപ്പോഴും വലിയ പ്രശ്സമാണ്. ഇത് മാറ്റാൻ കൃത്യമായ പരിചരണം ഉറപ്പാക്കണം.
വെറും രണ്ട് ചേരുവയിൽ മുടി നല്ല നീട്ടി വളർത്തുന്നത് എങ്ങനെയെന്ന് നോക്കാം…
കറ്റാർവാഴ ജെൽ
മുടികൊഴിച്ചിൽ മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ഇതിലെ പല ഘടകങ്ങളും പലപ്പോഴും മുടിയ്ക്ക് ആവശ്യമുള്ളതാണ്. മുടിയ്ക്ക് ആവശ്യമായ ഈർപ്പം നൽകാൻ കറ്റാർവാഴ ജെൽ സഹായിക്കും. മാത്രമല്ല ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പുഷ്ടമാണ് കറ്റാർവാഴ ജെൽ. വരണ്ട ചർമ്മം മാറ്റാൻ കറ്റാർവാഴ ഏറെ സഹായിക്കും. മുടി ബലമുള്ളതാക്കാനും താരൻ മാറ്റാനും കറ്റാർവാഴ വളരെ നല്ലതാണ്.
ഫ്ലാക്സ് സീഡ്സ്
മുടി തഴച്ച് വളരാൻ ഏറെ നല്ലതാണ് ഫ്ലാക്സ് സീഡ്സ്. മുടിയുടെ ആരോഗ്യത്തെ വയ്ക്കാൻ ഫ്ലാക്സ് സീഡ്സ് അഥവ ചണവിത്തിന് കഴിയും. വരണ്ട മുടിയെ ശരിയാക്കാൻ ഏറെ നല്ലതാണ് ഫ്ലാക്സ് സീഡ്സ്. സെബം ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ തലയോട്ടിയിലും മുടിയിലും സ്വാഭാവിക എണ്ണ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും. മുടിക്ക് ജലാംശം നല്‍കുന്നതിനും മിനുസമാക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്.
പായ്ക്ക് തയാറാക്കാൻ
രാത്രിയിൽ 2 ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ്സ് എടുക്കുക ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇനി ഇത് നന്നായി തിളപ്പിക്കുക. 5 മുതൽ 7 മിനിറ്റ് തിളപ്പിച്ച ശേഷം തീ ഓഫാക്കുക. ഇനി അത് അരിച്ച് എടുക്കുക. ജെൽ പോലെ ഇരിക്കുന്ന ഈ മിശ്രിതത്തിലേക്ക് അൽപ്പം കറ്റാർവാഴ ജെല്ലും ചേർത്ത് യോജിപ്പിക്കുക. ഇനി രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ മാസ്ക് തലയിൽ തേച്ച് പിടിപ്പിക്കുക രാവിലെ ഇനി കഴുകി വ്യത്തിയാക്കാം.