പുറത്ത് നിന്നൊരു കേക്ക് വാങ്ങണമെങ്കിൽ നല്ല ചെലവാണ്. പ്രത്യേകിച്ച് ക്രിസ്മസ് അടുത്തിരിക്കുന്ന സമയം കൂടിയാണ്. വീട്ടിൽ ഹെൽത്തി ആയിട്ട് കേക്ക് ഉണ്ടാക്കാം എന്ന് വച്ചാൽ ഓവൻ ഇല്ലെന്നതാണ് പലരുടെയും വിഷമം. ഇനി ഓവനില്ലാതെ തന്നെ കുറഞ്ഞ ചേരുവകൾക് കൊണ്ട് അടിപൊളി വാനില കേക്ക് ഉണ്ടാക്കാം.
ചേരുവകൾ
മൈദ – രണ്ട് കപ്പ്
ബേക്കിംഗ് പൗഡർ – രണ്ട് ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് – ഒന്നേകാൽ കപ്പ്
ബട്ടർ – കാൽ കപ്പ്
ഏലയ്ക്കാ പൊടിച്ചത് – അഞ്ചെണ്ണം
പാൽ – കാൽ കപ്പ്
അണ്ടിപ്പരിപ്പ് – പത്തെണ്ണം
ഉണക്കമുന്തിരി – പത്തെണ്ണം
വാനില എസൻസ് – ഒന്നര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംഗ്പൗഡറും ഒന്നിച്ച് ഇളക്കി മൂന്ന് തവണ അരിപ്പയിൽ അരിച്ചെടുക്കണം. അതിൽ പഞ്ചസാരയും ബട്ടറും യോജിപ്പിക്കുക. മുട്ട അടിച്ച് പതപ്പിച്ചെടുത്ത് മൈദയിൽ ഒഴിച്ച് ഇളക്കുക. ശേഷം ഏലയ്ക്കാ പൊടി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പാൽ, വാനില എസൻസ് ഇവ ചേർത്ത് എല്ലാം കൂടി യോജിപ്പിച്ചെടുത്ത് ഒരു ലിറ്റർ പാത്രത്തിലേക്ക് പകരണം.
പ്രഷർകുക്കറിൽ വെള്ളമൊഴിച്ച് തട്ട് വച്ച് പാത്രം അതിനുമുകളിൽ വെച്ച് വെയിറ്റ് ഇടാതെ കുക്കർ അടച്ച് 40 മിനിറ്റ് വേവിക്കുക. തണുത്തശേഷം കേക്ക് മുറിച്ച് വിളമ്പാം.