Health

പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ ?: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹമുള്ളവർക്കും മാമ്പഴം കഴിക്കാം, പക്ഷേ

മാമ്പഴക്കാലത്ത് രുചിയൂറുന്ന ഒരു മാമ്പഴം കഴിക്കാൻ ആരാണ് കൊതിക്കാത്തത്? മാമ്പഴത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, കോപ്പർ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

പ്രമേഹ രോഗികൾ മാമ്പഴം കഴിക്കാമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മാമ്പഴം മധുരമുള്ളതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുമോ എന്നാണ് സംശയം. എന്നാൽ പ്രമേഹമുള്ളവർക്കും മാമ്പഴം കഴിക്കാം. പക്ഷേ ചില നിബന്ധനകൾ ഉണ്ടെന്ന് മാത്രം..

1. ഭാഗനിയന്ത്രണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഒരു ദിവസം ഒന്നിൽ കൂടുതൽ മാമ്പഴം കഴിക്കരുത്. ഒരു ഇടത്തരം മാമ്പഴത്തിൽ ഏകദേശം 50 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിനാൽ ഒരു ദിവസം പകുതി മാമ്പഴം കഴിക്കാം.

2. ബാലൻസ് ചെയ്യുക

കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് സന്തുലിതമാക്കുന്നതിന്, ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും സംയോജിപ്പിക്കുക. മാമ്പഴം കഴിക്കുന്നതിന് മുമ്പ് കുതിർത്ത ചിയ വിത്ത് അല്ലെങ്കിൽ കുതിർത്ത ബദാമിനൊപ്പം ഒരു കപ്പ് നാരങ്ങാവെള്ളം, കുതിർത്ത വാൽനട്ട് എന്നിവ കഴിക്കാം. ഇതിലൂടെ മാമ്പഴം കഴിച്ചതിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാം.

3. സമയം

രക്തത്തിലെ പഞ്ചസാര നിലനിർത്താൻ, ശരിയായ സമയത്ത് മാമ്പഴം കഴിക്കുക. പതിവ് നടത്തത്തിനോ വ്യായാമത്തിനോ മുമ്പുള്ള സമയത്ത് കഴിക്കാൻ ശ്രമിക്കുക.

4. ശരിയായ രീതിയിൽ കഴിക്കുക

പഴങ്ങൾ അതേ രൂപത്തിൽ കഴിക്കുക. ജ്യൂസുകളും ഷേക്കുകളും ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.


പ്രമേഹമുള്ളവർക്ക് പഴങ്ങൾ സുരക്ഷിതമായി കഴിക്കാം. ഭാഗനിയന്ത്രണം ഭക്ഷണ സമയവും ശ്രദ്ധിച്ചാൽ മതിയാകും.