ഇനി വൈൻ കുടിക്കാൻ ക്രിസ്മസ് വരെ കാത്തിരിക്കേണ്ട… വീട്ടിൽ തന്നെ എളുപ്പത്തിൽ നല്ല വീര്യമുള്ള വൈൻ ഉണ്ടാക്കാം.
ചേരുവകൾ
മുന്തിരി – 1 കിലോഗ്രാം
പഞ്ചസാര – മുക്കാൽ കിലോഗ്രാം
വെള്ളം – ഒന്നര ലിറ്റർ
കറുവ പട്ട – 4 കഷ്ണം (1 ഇഞ്ച് നീളം )
ഗ്രാമ്പു – 6 എണ്ണം
ഏലക്ക – 4 എണ്ണം
യീസ്റ്റ് – 1 ടീസ്പൂൺ
ഗോതമ്പ് – ഒരു കൈപ്പിടി
തയാറാക്കുന്ന വിധം
ഒരു തവി വച്ച് മുന്തിരി ഉടച്ചു കൊടുക്കുക. വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് മുന്തിരി, പഞ്ചസാര എന്നിവ ലെയർ ആയി ഇട്ടുകൊടുക്കണം. ഇതിലേക്ക് കറുവപട്ട, ഗ്രാമ്പു, ഏലക്ക എന്നിവയും ചേർക്കണം. ശേഷം യീസ്റ്റും ഗോതമ്പും കൂടി ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക.
വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വെള്ള തുണി (ലൈറ്റ് കളർ ) ഇട്ടു നല്ലതുപോലെ മുറുക്കി കെട്ടി വയ്ക്കണം (വായു സഞ്ചാരം ഉള്ള തുണി വേണം ഇതിനു വേണ്ടി എടുക്കേണ്ടത് ). വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം വയ്ക്കാൻ.
പിറ്റേദിവസം ഇതേ സമയത്തു തന്നെ വൈൻ മിക്സ് എടുത്തു തവി വച്ച് ഒന്ന് ഇളക്കി കൊടുക്കണം. 21 ദിവസത്തിന് ശേഷം വൈൻ എടുത്തു ഒന്നുകൂടി ഇളക്കിയ ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. ശേഷം ഒരു തുണികൂടി വച്ച് വൈൻ അരിച്ചെടുക്കാം.
അങ്ങനെ നമ്മുടെ സൂപ്പർ ടേസ്റ്റി വൈൻ റെഡി.