ചർമ്മ സംരക്ഷണത്തിനുള്ള വഴികൾ നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. എന്നാൽ എല്ലാം വെറുതെ പരീക്ഷിച്ചിട്ട് കാര്യമില്ല. ഓരോ ചേരുവകളിലും വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം വേണം ചർമ്മത്തിൽ ഉപയോഗിക്കാൻ. വെയിലത്ത് ചർമം കരുവാളിറ്റി പോകുന്നത് ഭൂരിഭാഗം പേരും നേരിടുന്ന പ്രതിസന്ധിയാണ്. ഇതിനുള്ള പരിഹാരവും നമ്മുടെ തന്നെ അടുക്കളയിൽ ഉണ്ട്. വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഫേസ്പാക്ക് പരിചയപ്പെടാം.
തേൻ, തൈര്, നാരങ്ങാനീര്, റാഗി എന്നിവയാണ് ഇതിന് ആവശ്യം. ഈ പാക്ക് തയ്യാറാക്കുന്നതിനു മുൻപ് ഈ ചേരുവകളുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
റാഗി
ആരോഗ്യത്തിന് പോലെ തന്നെ ചർമ്മത്തിനും ഏറെ നല്ലതാണ് റാഗി. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ ചർമ്മത്തിനും റാഗി പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ റാഗി സഹാിക്കും. മുഖക്കുരുവും ഹൈപ്പർ പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ റാഗി സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാനും റാഗി സഹായിക്കും.
നാരങ്ങ നീര്
ആരോഗ്യത്തിന് എന്ന് പോലെ തന്നെ ചർമ്മത്തിനും നാരങ്ങ നീര് നല്ലതാണ്. പല തരത്തിലുള്ള ഗുണങ്ങളാണ് ഇത് ചർമ്മത്തിന് നൽകുന്നത്. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും തടയാൻ തേൻ ഏറെ സഹായിക്കാറുണ്ട്. മാത്രമല്ല ചർമ്മം സോഫ്റ്റാകാനും നല്ല ഫ്രഷായി വയ്ക്കാനും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാനും നാരങ്ങ നീര് നല്ലതാണ്.
തൈര്
ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്കും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും സഹായിക്കും.
തേൻ
ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ് തേൻ. തേൻ പതിവായി ഉപയോഗിക്കുന്നത് ചർമ്മസൗന്ദര്യം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ധാരാളം ആന്റിഒാക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ മുഖം തിളങ്ങാൻ സഹായിക്കുന്നു. തേൻ ദിവസവും മുഖത്ത് പുരട്ടുന്നത് മുഖക്കുരു വരാതിരിക്കാൻ ഗുണം ചെയ്യും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ, മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ വളരെ നല്ലതാണ് തേൻ.
പായ്ക്ക് തയാറാക്കാൻ
ആദ്യം റാഗിയും തൈരും ചേർത്തൊരു പേസ്റ്റ് തയാറാക്കി എടുക്കുക. ഇനി ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങ നീരും 1 ടീ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തായിക്കാവുന്നതാണ്. കണ്ണിൻ്റെ ഭാഗം ഒഴിവാക്കാൻ മറക്കരുത്.