മുഖത്ത് വരുന്ന വരകളും ചുളിവുകളും എല്ലാം പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത് പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ പ്രായമാകുന്നതിനനുസരിച്ച് ഇതിൽനിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കില്ല. ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കാം. ഭക്ഷണശൈലിയിലും ജീവിതശൈലിയിലും ആണ് ശ്രദ്ധിക്കേണ്ടത്. ചർമ്മത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ശരീരത്തിൽ എത്തേണ്ടതുണ്ട്. അത്തരത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
അവക്കാഡോ
അൽപ്പം വില കൂടുതൽ ആണെങ്കിലും ചർമ്മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമൊക്കെ ഏറെ നല്ലതാണ് അവക്കാഡോ. വെണ്ണപ്പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊതുവെ മലയാളികൾ അത്ര അങ്ങ് ഉപയോിക്കാത്തതാണ് ഈ പഴം. ചർമ്മത്തിന് ഒരു സൂപ്പർ ഫുഡാണ് അവക്കാഡോ. വൈറ്റമിൻ ഇ, ഒമേഗ 3 കൊഴുപ്പ് അമ്ലങ്ങൾ എന്നിവ ആരോഗ്യത്തിന് ആവശ്യമായ എല്ലാ വിധത്തിലുള്ള ചർമ്മ ഊർജ്ജമുള്ള പോഷകങ്ങളും ഇതിലുണ്ട്. ചർമ്മത്തെ മൃദുവാക്കാനും ഇത് ഏറെ സഹായിക്കും.
ഇലക്കറികൾ
ആരോഗ്യത്തിന് ഇലക്കറികൾ തരുന്ന ഗുണങ്ങൾ വളരെ വലുതാണ്. അതുപോലെ ചർമ്മത്തിന് ഇലക്കറികൾ വളരെ പ്രധാനമാണ്. പോഷകങ്ങളുടെ ഉറവിടമാണ് ഇലക്കറികൾ. ചർമ്മത്തിന് ആവശ്യമായ വൈറ്റമിൻ എ,സി, കെ എന്നിവയെല്ലാം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് രക്തയോട്ടം കൂട്ടുന്നതിലൂടെ തിളക്കം ഉള്ളതാക്കാൻ ഇവയെല്ലാം സഹായിക്കും.
ബെറീസ്
കാണാൻ കുഞ്ഞന്മാരാണെങ്കിലും ബെറീസ് ചർമ്മത്തിന് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചർമ്മത്തിന് വളരെ പ്രധാനമാണ്. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളുമുണ്ട്. ചർമ്മത്തിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കി ചർമ്മത്തെ ആരോഗ്യത്തോടെയും യുവത്വം നിലനിർത്താനും ഇത് ഏറെ സഹായിക്കും.
നട്സ്
പോഷകങ്ങളാൽ സമ്പുഷ്ടമാണ് നട്സ്. വ്യത്യസ്തമായ പല തരം നട്സുകൾ വിപണിയിൽ ലഭ്യമാണ്. ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ടതാണ് നട്സ്. ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാനും തിളക്കം കൂട്ടാനും നട്സുകൾ ഏറെ സഹായിക്കും.