പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് വെരിക്കോസ് വെയിന്‍. പ്രത്യേകിച്ചും അല്‍പം പ്രായം ചെന്നവരെ. കാലുകളില്‍ ഞരമ്പുകള്‍ തടിച്ചുപൊന്തി നില്‍ക്കുകയും ഫലപ്രദമായ ചികിത്സലഭിക്കാതെ വന്നാല്‍ അണുബാധയുണ്ടാവുകയും ഗുരുതരമായി മാറുകയും ചെയ്യുന്ന രോഗമാണിത്. മനുഷ്യശരീരത്തില്‍ ശുദ്ധരക്തം വഹിക്കുന്ന ധമനികളും അശുദ്ധരക്തം വഹിക്കുന്ന സിരകളുമുണ്ട്. ഇതില്‍ ശരീരത്തിന്റെ ത്വക്കിനോട് ചേര്‍ന്നുള്ള സിരകളിലെ സൂക്ഷ്മഭിത്തികളുടെ തകരാറു മൂലം രക്തപ്രവാഹത്തിന്റെ താളം തെറ്റുകയും ക്രമേണ അത് തൊലികള്‍ക്കിടയിലുള്ള ചെറിയ സിരകളെ ബാധിച്ച് പുറത്തേക്ക് കാണത്തക്കവിധം തടിച്ചു വീര്‍ക്കുന്നു.
കൂടുതല്‍ ബുദ്ധിമുട്ടാകുമ്പോള്‍ ചിലപ്പോള്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാവുന്ന പ്രശ്‌നമാണിത്. സ്ത്രീകളില്‍ പ്രസാവനന്തരം വരുന്നൊരു രോഗം എന്ന നിലയില്‍ മാത്രമാണ് ആളുകള്‍ ഇതിനെ കണ്ടിരുന്നത്. എന്നാല്‍ സ്ത്രീപുരുഷ ഭേദമെന്യെ ഏതു പ്രായക്കാര്‍ക്കും ഇത് ബാധിക്കാം. അതേസമയം പുരുഷന്‍മാരില്‍ ഈ രോഗബാധയുള്ളവരുടെ എണ്ണം കൂടുതലാണ്.
ഈ പ്രശ്‌നത്തിന് വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില പരിഹാര വഴികളുണ്ട്. പൂര്‍ണമായി മാറ്റാനാകില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാക്കുന്ന അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കാനാകുന്ന പ്രശ്‌നമാണിത്..
പച്ചത്തക്കാളി
പച്ചത്തക്കാളി ഈ പ്രശ്‌നത്തിനുളള നല്ല പരിഹാരമാണ്. ഇത് പല തരത്തില്‍ ഉപയോഗിയ്ക്കാം. 1 ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് പച്ചത്തക്കാളി എന്നിവ ചേര്‍ത്തടിച്ച് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.
ഇതല്ലാതെ വിനെഗര്‍ ചേര്‍ത്തും മരുന്നുണ്ടാക്കാം. തക്കാളി കഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേയ്ക്ക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒഴിച്ച് ഇത് രണ്ട് ദിവസം സൂര്യപ്രകാശം കടക്കാത്ത ദിക്കില്‍ വയ്ക്കുക. ഇരുണ്ട സ്ഥലത്ത് വേണം ഇത് വയ്ക്കാം. പിന്നീട് ഈ തക്കാളി കഷ്ണങ്ങള്‍ എടുത്ത് വെയിനിന് മുകളില്‍ വച്ച് കെട്ടി വയ്ക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇത് എടുത്ത് മാറ്റാം. രണ്ടാഴ്ച ഇത് അടുപ്പിച്ച് ചെയ്താല്‍ ഗുണം ലഭിയ്ക്കും.
കറ്റാര്‍ വാഴ
ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഗുണങ്ങള്‍ നല്‍കുന്ന കറ്റാര്‍ വാഴ ഇവിടെയും ഒരു പരിഹാര വഴിയായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇതിന്റെ ഈര്‍പ്പം ശരീരം വലിച്ചെടുക്കുമ്പോള്‍ ഞരമ്പുകളുടെ തടിപ്പ് കുറയും. ഇതിലെ ന്യൂട്രിയന്റുകള്‍ ചര്‍മത്തേയും സര്‍കുലേറ്ററി സിസ്റ്റത്തേയും സുഖപ്പെടുത്താന്‍ ഏറെ ഗുണകരമാണ് ഞരമ്പുകളുടെ തടിപ്പ് കുറയാന്‍ നല്ലതുമാണ്. കററാര്‍ വാഴ ജെല്‍ കൊണ്ട് ഈ ഭാഗം മസാജ് ചെയ്താല്‍ മതിയാകും. കറ്റാര്‍ വാഴ പോള നടുവേ കീറി ഇത് വച്ച് മസാജ് ചെയ്യാം. കഴുകണമെന്നുമില്ല.
വെളുത്തുള്ളി
അടുക്കളയിലെ കൂട്ടായ വെളുത്തുള്ളി മരുന്നുമാണ്. വെളുത്തുള്ളി ചൂടുവെള്ളത്തൊടൊപ്പമോ അല്ലെങ്കില്‍ അല്‍പം ചെറുനാരങ്ങാനീരിലോ ചേര്‍ത്തു കഴിയ്ക്കാം. ഇതല്ലെങ്കില്‍ വെളുത്തുള്ളി ചതച്ച് അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി വെരിക്കോസ് വെയിനില്‍ പുരട്ടാം.ഇതിലെ സള്‍ഫ്യൂരിക് ഘടകങ്ങള്‍ ഞരമ്പുകളുടെ വീര്‍മത കുറയ്ക്കുന്ന ഒന്നാണ്. തടിപ്പും അസ്വസ്ഥതയും കുറയ്ക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് വെളുത്തുള്ളിയ്ക്ക് മരുന്നു ഗുണം നല്‍കുന്നത്.
കോഫി പൗഡര്‍
വെരിക്കോസ് വെയിനുള്ള പരിഹാര വഴികളില്‍ ഒന്നാണ് കോഫി പൗഡര്‍ അഥവാ കാപ്പിപ്പൊടി. ഇത് വളരെ ലളിതമായി ഉപയോഗിയ്ക്കുകയും ചെയ്യാം. കാപ്പിപ്പൊടി അല്‍പം ചൂടുവെളളത്തിലോ ഒലീവ് ഓയിലിലോ കലര്‍ത്തുക. ഇത് വെരിക്കോസ് വെയിനുള്ള ഭാഗത്തു പതുക്കെ മസാജ് ചെയ്യുക.ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും വെയിനുകളുടെ തടിപ്പ് കുറയാനും ഏറെ നല്ലതാണ്.