സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളും പതിയെ വീണ്ടും പഴയ നിലയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലേക്ക് മൺസൂൺ വിരുന്നെത്തിയിരിക്കുകയാണ്. വയനാട് തന്നെ ആണ് ഇപ്പോഴും സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്ന്. വയനാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ഇതൊരു മികച്ച സമയമാണ്. ഈ മൺസൂണിൽ താമരശ്ശേരി ചുരം വഴിയുള്ള യാത്ര പ്രത്യേക അനുഭവം സമ്മാനിക്കും. കൂടാതെ വയനാട്ടിൽ ഈ മൺസൂൺ കാലത്ത് സന്ദർശിക്കാൻ പറ്റിയ ഇടങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
അത്രയേറെ ഭംഗിയുള്ള കാനനക്കാഴ്ചകളാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്. ഒരുപാട് വന്യമൃഗങ്ങളെ അവിടെ കാണാം. പ്രോജക്റ്റ് എലിഫന്റ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കേന്ദ്രമാണ് മുത്തങ്ങ. അതുകൊണ്ട് തന്നെ ആനകളെ ഇവിടെ സുലഭമായി കാണാം.
ബാണാസുര സാഗർ ഡാം
ബാണാസുര സാഗർ അണക്കെട്ടാണ് കൽപ്പറ്റയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടും ഏഷ്യയിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് ഇത്. കൂറ്റൻ കല്ലുകളും പാറക്കല്ലുകളും കൊണ്ടാണ് ഡാം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ തടാകത്തിന് ചുറ്റും പച്ചപ്പ് നിറഞ്ഞ കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടുത്തെ കാഴ്‌ചകൾ ഒരു നിശ്ചല ചിത്രംപോലെ തോന്നുന്ന നിലയിലുള്ളതാണ്. ഈ തടാകത്തിൽ സ്‌പീഡ് ബോട്ടിംഗ്, പുറത്ത് കുതിര സവാരി എന്നിങ്ങനെ ഒട്ടേറെ വിനോദങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
തിരുനെല്ലി
പ്രകൃതി ഭംഗി കൊണ്ടും, മികച്ച കാലാവസ്ഥ കൊണ്ടും നമ്മെ ഭ്രമിപ്പിക്കുന്ന ഇടമാണ് ഇത്. ഇവിടേക്ക് പോവുന്നവർ പരമാവധി പുലർകാലം ചിലവഴിക്കാൻ ശ്രമിക്കണം. എങ്കിലും പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾക്ക് ഇടയിലെ സൂര്യന്റെ കാഴ്‌ച കാണാൻ കഴിയുകയുള്ളൂ. സൂര്യോദയവും അസ്‌തമയവും ആസ്വദിക്കാന്‍ വയനാട്ടിലെ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം.
പശ്ചിമഘട്ട മലനിരയുടെ മനോഹാരിത കാണാൻ കഴിയുന്ന ഇടങ്ങളിൽ ഒന്നാണ് ഈ കുന്നുകൾ. എങ്കിലും തിരുനെല്ലി വിഷ്‌ണു ക്ഷേത്രത്തിന്റെ സാന്നിധ്യത്തിലാണ് ഇവിടം കൂടുതൽ പ്രശസ്‌തമാവുന്നത്. വർഷംതോറും ബലിതർപ്പണത്തിനായി ആയിരക്കണക്കിന് പേർ എത്തുന്ന ക്ഷേത്രമാണ് ഇവിടെയുള്ളത്. ഇവിടേക്കുള്ള വഴിയിൽ നിറയെ മൃഗങ്ങളെ കാണാം എന്നത് കൊണ്ട് തന്നെ യാത്ര വ്യത്യസ്‌തമായ ഒരു അനുഭവം ആയിരിക്കും.