വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ഠമായ വിഭവമാണ് നെയ്‌ചോറ്. വെറും 10 മിനുറ്റിൽ സ്വാദിഷ്ഠമായ നെയ്ച്ചോര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ..
ചേരുവകൾ
നെയ്യ് – കാൽ കപ്പ്
സവാള – രണ്ടെണ്ണം (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
കറുവാപ്പട്ട – രണ്ട് കഷ്ണം
ഗ്രാമ്പൂ – മൂന്നെണ്ണം
ഏലയ്ക്ക – അഞ്ചെണ്ണം
പച്ചരി – രണ്ട് കപ്പ്
വെള്ളം – നാല് കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ സവാള ചുവന്ന നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇവ ചേർത്ത് വഴറ്റാം. വഴന്നു കഴിയുമ്പോൾ അരി ചേർക്കുക. അരി മൂക്കുമ്പോൾ ഉപ്പും വെള്ളവും ഒഴിച്ച് കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കാം. കുക്കർ അടുപ്പിൽ നിന്നിറക്കി ആവി പോയ ശേഷം തുറന്ന് ചൂടോടെ വിളമ്പാം.