മലയാള ചലച്ചിത്രമേഖലയിലെ സംഗീതജ്ഞനും സംഗീതസംവിധായകനുമാണ് രഞ്ജിൻ രാജ്. പൂമുത്തോളെ ഒരൊറ്റ എന്ന ഗാനം മാത്രം മതി രഞ്ജിന്‍ രാജ് എന്ന സംഗീതസംവിധായകനെ അടിയാളപ്പെടുത്താന്‍. 2008-ല്‍ തേര്‍ഡ് ഹാന്‍ഡ് സാന്‍ട്രി സ്വന്തമാക്കി തുടങ്ങിയ വാഹനപ്രേമം ഇപ്പോള്‍ ആഡംബര വാഹനമായ ഔഡിയില്‍ എ4-ല്‍ എത്തി നില്‍ക്കുകയാണ്. ഈ സിനിമയിലും പിന്നീട് എത്തിയ നിരവധി ചിത്രങ്ങളിലും സംഗീതമൊരുക്കി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ കലാകാരനാണ് രഞ്ജിന്‍ രാജ്.
കൊച്ചി ഔഡി വിതരണക്കാരിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 2008 ൽ പത്തൊമ്പതാം വയസിൽ സെക്കൻഡ് ഹാൻഡ് സാൻട്രോ സിപ് ഡ്രൈവിൽ തുടങ്ങിയ യാത്ര ഔഡി എ4 ൽ എത്തിനിൽക്കുന്നു എന്നാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച് രഞ്ജിൻ പറഞ്ഞത്.
മുമ്പ് ഉണ്ടായിരുന്ന ഔഡി എ3ക്ക് പകരമാണ് രഞ്ജിന്റെ പുതിയ വാഹനം. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഔഡി കാർ എന്നായിരുന്നു അന്ന് രഞ്ജിൻ പറഞ്ഞത്. ആദ്യത്തേയ് സെക്കൻഡ് ഹാൻഡ് ഔഡി എ3 ആയിരുന്നെങ്കിൽ രണ്ടാമത്തേത് പുതിയ ഔഡി എ4 ആണ്.
പുതിയ ഔഡി എ4-ലേക്ക് അപ്‌ഗ്രേഡ് ചെയ്ത വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. 2008-ല്‍ എന്റെ 19-ാം വയസില്‍ സ്വന്തമാക്കിയ തേര്‍ഡ് ഹാന്‍ഡ് സാന്‍ട്രോ സിപ്പ് ഡ്രൈവ് എ്ന്ന എന്റെ ആദ്യ കാര്‍ മുതല്‍ ഈ ഗംഭീര വാഹനം വരെയുള്ള യാത്രകള്‍ അവിശ്വസനീയമാണ്. എന്റെ അമ്മയുടെ അനുഗ്രഹത്തിലും ദൈവത്തിന്റെ കൃപയ്ക്കും നന്ദി പറയുന്നു. സംഗീതപ്രേമികളും സുഹൃത്തുകളും നല്‍കുന്ന പിന്തുണയ്ക്കും അങ്ങേയറ്റം നന്ദി പറയുന്നുവെന്നുമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
ഔഡിയുടെ കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ കുടുംബസമേതം എത്തിയാണ് അദ്ദേഹം പുതിയ വാഹനത്തെ വീട്ടിലേക്ക് വരവേറ്റത്. ഔഡി എ4 പ്രീമിയം പ്ലസ് എന്ന വേരിയന്റാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഏകദേശം 63 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഓണ്‍റോഡ് വിലയെന്നാണ് റിപ്പോര്‍ട്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 202 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.