Health

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

യോനിയിൽ നിന്ന് ഡിസ്ചാർജ് വരുന്നതാണ് മറ്റൊരു ലക്ഷണം

ഗർഭാവസ്ഥയുടെ സാധ്യതകൾക്കായുള്ള തയ്യാറെടുപ്പിനായി സ്ത്രീയുടെ ശരീരം കടന്നുപോകുന്ന ഒന്നാണ് ആർത്തവചക്രം. ആദ്യ ആർത്തവത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനമാണ്. കാരണം, പെൺകുട്ടികളിൽ മാനസികമായും ശാരീരികമായും അതിനായി തയ്യാറെടുക്കുന്നതിനായി സഹായിക്കും. മിക്ക സ്ത്രീകളിലും 12നും 13നും ഇടയിലാണ് ആർത്തവം ആരംഭിക്കുന്നത്. എന്നാൽ, ചിലരിൽ ആർത്തവം അൽപം നേരത്തെയോ വൈകിയോ ഉണ്ടാകുന്നതും സാധാരണമാണ്. ആദ്യ ആർത്തവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിലരിൽ അടിവസ്ത്രങ്ങളിൽ സ്‌പോട്ടിംഗോ വയറുവേദനയോ അനുഭവപ്പെടാറുണ്ട്. ചിലർക്ക് ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) അനുഭവപ്പെടാറുണ്ട്.

ആദ്യ ആർത്തവത്തിന് മാസങ്ങൾക്ക് മുമ്പ് ചർമ്മത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെടാം. ചിലരിൽ മുഖക്കുരു ഉണ്ടാകാറുണ്ട്. എണ്ണമയമുള്ള പദാർത്ഥമായ സെബത്തിൻ്റെ ഉൽപാദനം വർധിച്ചതാണ് ഇതിന് കാരണം. ഇത് ചർമ്മപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.

യോനിയിൽ നിന്ന് ഡിസ്ചാർജ് വരുന്നതാണ് മറ്റൊരു ലക്ഷണം. ഇത് ശരീരത്തിലെ ഹോർമോണുകളുടെ മാറ്റം മൂലമാണ് സംഭവിക്കുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെ ആർത്തവം ആരംഭിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ആദ്യ ആർത്തവം ഉണ്ടാകുന്നതിന് മുമ്പ് മാനസികാവസ്ഥയും ക്ഷീണവും അനുഭവപ്പെടാം. ഉത്കണ്ഠ, ക്ഷോഭം, വിഷാദം, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാം.

പണ്ട് കാലത്ത് സ്ത്രീകൾ തുണിയാണ് ഉപയോഗിച്ചിരുന്നത്, ഈ രീതി മാറിയാണ് സാനിറ്ററി പാഡുകൾ വന്നത്. പുത്തൻ സാങ്കേതിക വിദ്യ വന്നതോടെ ആണ് പുതിയ മെന്‍സ്ട്രല്‍ കപ്പുകൾ കോളിളക്കം സൃഷ്ടിച്ചത്. ആര്‍ത്തവത്തിന് ഉപയോഗിക്കുന്ന അതി നൂതന സംവിധാനമാണ് നിലവിലുള്ള മെന്‍സ്ട്രല്‍ കപ്പുകള്‍. കപ്പിൻ്റെ രൂപം പോലെ ഇരിക്കുന്നത് കാരണമാണ് ഇങ്ങനൊരു പേര് തന്നെ വന്നത്. കപ്പിൻ്റെ രൂപത്തിലിരിക്കുന്ന ഇതിൽ ആർത്തവ രക്തം സംഭരിച്ച് കളയാൻ സാധിക്കും. സാനിറ്ററി പാഡുകളെക്കാൾ കൂടുതൽ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇത് മികച്ചൊരു ഓപ്ഷനായി പല പെൺകുട്ടികളും സ്വീകരിക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ഭയം മൂലം കപ്പുകൾ ഉപയോഗിക്കുന്നില്ലെന്നുള്ള മറ്റൊരു യാഥാർത്ഥ്യം. പലര്‍ക്കും ഇതെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്.

മെന്‍സ്ട്രല്‍ കപ്പിലേക്ക് മാറുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെന്ന് ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം സൂചിപ്പിക്കുന്നത്. കപ്പ് ഉപയോഗിക്കുന്നവരിൽ അണുബാധയ്ക്കുള്ള സാധ്യത കുറയുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. കെനിയ ആസ്ഥാനമായുള്ള ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ചിക്കാഗോയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പഠനത്തിന്റെ അവസാനം, ആർത്തവ കപ്പുകളുള്ള പെൺകുട്ടികൾക്ക് വജൈനൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത 26% കുറവായിരുന്നു. കൂടാതെ ഒരു കപ്പ് ഉപയോഗിക്കാത്ത പെൺകുട്ടികളേക്കാൾ ഒപ്റ്റിമൽ യോനി മൈക്രോബയോം ഉണ്ടാകാനുള്ള സാധ്യത 37% കൂടുതലാണ്.

ആര്‍ത്തവ സമയത്ത് ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.

1. വിവിധ ആര്‍ത്തവ ഉല്‍പ്പന്നങ്ങളെപ്പറ്റി പഠിച്ചശേഷം നിങ്ങള്‍ക്ക് അനിയോജ്യമായവ തെരഞ്ഞെടുക്കുക.

2. സുരക്ഷിതമായ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുക. സാനിട്ടറി പാഡില്‍ നിന്ന് മെന്‍സ്ട്രല്‍ കപ്പിലേക്ക് മാറാന്‍ ശ്രമിക്കുക. ചെലവ് കുറവും മറ്റ് ചര്‍മ്മരോഗങ്ങള്‍ ഉണ്ടാക്കാത്തതുമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. പുനരുപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.

3. സാനിട്ടറി പാഡുകളും മെന്‍സ്ട്രല്‍ കപ്പുകളും കൃത്യമായി ഇടവേളകളില്‍ മാറ്റി ഉപയോഗിക്കണം.

4. പോഷകാംശമുള്ള ആഹാരം കഴിക്കണം. വെള്ളം ധാരാളം കുടിക്കണം.

5. ശാരീരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ല. നിങ്ങള്‍ക്ക് കഴിയുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

6. ദിവസവും കുളിക്കണം. ജനനേന്ദ്രിയ ഭാഗം വൃത്തിയാക്കി വെയ്ക്കാൻ ശ്രദ്ധിക്കണം.

7. കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

8. സാനിട്ടറി പാഡുകള്‍ ടോയ്‌ലെറ്റ് പേപ്പറില്‍ പൊതിഞ്ഞ് വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. ശേഷം ശരിയായ രീതിയില്‍ സംസ്‌കരിക്കുക.

അശാസ്ത്രീയമായ രീതിയില്‍ ആര്‍ത്തവത്തെ കൈകാര്യം ചെയ്‌താൽ

1. പ്രത്യുല്‍പ്പാദന അവയവങ്ങളില്‍ അണുബാധയുണ്ടാകും.

2. അണുബാധ ചിലപ്പോള്‍ വന്ധ്യതയിലേക്ക് നയിച്ചേക്കാം.

3. വൃത്തിഹീനമായ സാനിട്ടറി പാഡുകളുടെ ഉപയോഗം കാരണം ജനനേന്ദ്രിയത്തിലെ ചര്‍മ്മത്തിലും മറ്റും ചൊറിച്ചിലുകളും അണുബാധയും ഉണ്ടാകും.

4. മൂത്രസംബന്ധരോഗങ്ങള്‍ ഉണ്ടാകും.

ആര്‍ത്തവ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശമില്ലാതെയുള്ള പെര്‍മ്യൂമ്ഡ്, നോണ്‍ പെര്‍ഫ്യൂമ്ഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.

2. സാനിട്ടറി പാഡുകള്‍ കൃത്യമായ സമയത്ത് മാറ്റണം. ഒരുപാട് നേരം അവയുപയോഗിക്കരുത്.

3. സിന്തറ്റിക് വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.

4. സാനിട്ടറി പാഡുകളും മറ്റും ടോയ്‌ലറ്റിലിടരുത്.

5. ആര്‍ത്തവത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളില്‍ വീഴരുത്.