മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി മക്കയിൽ നിര്യാതനായി. പാലക്കാട് ചെർപ്പുളശേരി സ്വദേശി അബ്ബാസ് പല്ലത്ത് (67) ആണ് അസുഖത്തെ തുടർന്ന് മരിച്ചത്.മേയ് 15ന് മക്കയിൽ ഭാര്യ ആമിന പല്ലത്ത്, ഭാര്യ സഹോദരൻ എന്നിവരോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിൽ എത്തിയതായിരുന്നു.
ഉംറ നിർവഹിച്ചു വിശ്രമിക്കവേ ശ്വാസതടസത്തെ തുടർന്ന് രണ്ടാഴ്ചയോളമായി മക്ക മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചു. നിയമനടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.