കുടിക്കാൻ എളുപ്പം തയ്യാറാക്കാം കിടിലൻ മാംഗോ ബനാന പപ്പായ സ്മൂത്തി. പഴുത്ത മാങ്ങ, നേന്ത്രപ്പഴം, പപ്പായ എന്നിവ മാത്രം മതിയാകും. പ്രഭാത ഭക്ഷണമായോ വ്യായാമത്തിന് ശേഷമുള്ള ഭക്ഷണമായോ ഇത് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താം. കുട്ടികള്‍ക്ക് കൊടുക്കാനും പോഷക സമൃദ്ധമായ സ്മൂത്തിയാണ്.
ചേരുവകള്‍
നന്നായി പഴുത്ത മാങ്ങ മുറിച്ചത് – അരക്കപ്പ്
നേന്ത്രപ്പഴം മുറിച്ചത് -അരകപ്പ്
പപ്പായ മുറിച്ചത് -അരകപ്പ്
തയാറാക്കുന്ന വിധം
മാങ്ങയും പപ്പായയും കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് വൃത്തിയാത്തി എടുക്കണം.ശേഷം അരകപ്പ് അളവില്‍ ഓരോന്നും മുറിച്ചെടുക്കണം.
ശേഷം മിക്‌സിയുടെ ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് വേണമെങ്കില്‍ ഉപയോഗിക്കാം. മധുരം വേണമെന്നില്ല നിര്‍ബന്ധമുള്ളവര്‍ക്ക് തേന്‍ ചേര്‍ക്കാം.