കോഴിക്കറി ഇഷ്ടമില്ലാത്തവരുണ്ടോ? പക്ഷേ എപ്പോഴും നാടൻ കോഴിക്കറി കൂട്ടി മടുത്തു കാണുമല്ലേ? ഇന്ന് വളരെ വ്യത്യസ്തമായ ഉലുവ ചിക്കൻ തയാറാക്കി നോക്കിയാലോ.. ഇതൊന്നു പരീക്ഷിച്ച് നോക്കൂ. വീട്ടുകാരുടെയും വിരുന്നുകാരുടെയും പ്രിയവിഭവം തയാറാക്കുന്നത് ഇങ്ങനെ..
ആവശ്യമുള്ള സാധനങ്ങൾ
വെളിച്ചെണ്ണ – കാൽ കപ്പ്
കോഴി – ഒരെണ്ണം ചെറുത് (ചെറിയ കഷ്ണങ്ങളാക്കിയത്)
ജീരക പൊടി – ഒരു ടീസ്പൂൺ
കറുവാപ്പട്ട – ഒരു കഷ്ണം
ഏലയ്ക്ക – രണ്ടെണ്ണം
ഗ്രാമ്പൂ – രണ്ടെണ്ണം
സവാള നീളത്തിൽ അരിഞ്ഞത് – ഒരെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
പച്ചമുളക് – നാലെണ്ണം (നടുവെ കീറിയത്)
പച്ചചീര – അര കപ്പ്
ഉലുവാ പൊടി – അര ടീസ്പൂൺ
കസൂരി മേത്തി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
മുളകു പൊടി – അര ടിസ്പൂൺ
ഉ പ്പ് – പാകത്തിന്
ഗരം മസാല – ഒരു ടേബിൾ സ്പൂൺ
വെള്ളം – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
കുക്കറിൽ എണ്ണ ചൂടാക്കി കോഴി കഷ്ണങ്ങൾ വറുത്തു കോരുക. ഇതേ എണ്ണയിലേക്ക് ജീരകപ്പൊടി, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, സവാള, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ഇവയിട്ട് സവാള ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചീര, ഉലുവാ പൊടി, കസൂരി മേത്തി, മഞ്ഞൾ പൊടി, മുളകു പൊടി, ഉപ്പ് ഇവ ചേർത്ത് ചീര വാടുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക. ശേഷം ചിക്കൻ കഷ്ണങ്ങളും പാകത്തിന് വെള്ളവും ഒഴിച്ച് കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പത്തു നിന്നിറക്കി ആവി പോയ ശേഷം തുറന്ന് ഗരം മസാലയും ചേർത്ത് ചാറ് കുറുകുന്നതു വരെ അടുപ്പിൽ വെച്ച് ഇളക്കാം.