ദൂരയാത്രകളില്‍ കൈയില്‍ കരുതാം, പെട്ടെന്ന് കേടുവരില്ല. കുട്ടികള്‍ക്കും ഇഷ്ടവിഭവം. അടുക്കളയില്‍ കാണുന്ന സ്ഥിരം ചേരുവകള്‍ കൊണ്ട് രുചികരമായ ക്രീമി പനീർ ബട്ടർ റൈസ് ഉണ്ടാക്കാം. ഇനി അതിഥികള്‍ അപ്രതീക്ഷിതമായി വീട്ടിലെത്തിയാലും ഈ വിഭവം മതി അവരുടെ മനസും വയറും നിറയാന്‍.
ചേരുവകൾ
ബസ്മതി അരി – ഒരു കപ്പ്
എണ്ണ – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്
സവാള – ഒന്ന്, അരിഞ്ഞത്
തക്കാളി – മൂന്ന്, അരിഞ്ഞത്
വറ്റൽമുളക് – ഒന്ന്
കശുവണ്ടിപ്പരിപ്പ് – 10
വെള്ളം – അരക്കപ്പ്
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
വെണ്ണ – ഒരു വലിയ സ്പൂൺ
പനീർ – ഒരു കപ്പ്, ചെറിയ കഷണങ്ങളാക്കിയത്
മല്ലിയില അരിഞ്ഞത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
ബസ്മതി അരി കഴുകി വേവിച്ചൂറ്റി ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കണം. പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള, തക്കാളി, വറ്റൽമുളക് കശുവണ്ടി, പരിപ്പ് വഴറ്റുക. വെള്ളം ചേർത്തു മൂടിവച്ച് മൂന്നു മിനിറ്റു വേവിച്ചു തണുക്കുമ്പോൾ നന്നായി അരയ്ക്കണം.
പാൻ ചൂടാക്കി സവാള മിശ്രിതം ചേർക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ജീരകം പൊടി, മഞ്ഞൾപൊടി ഉപ്പ്
ചേർത്തിളക്കണം. വെണ്ണ ചേരുവയും ചേർത്തു പനീർ വേവിക്കുക. കുറുകി വരുമ്പോൾ തയാറാക്കിയ ചോറും മല്ലിയിലയും ചേർത്തിളക്കി വിളമ്പാം.