Health

രണ്ട് തവണ ബ്രഷ് ചെയ്തിട്ടും വായ്നാറ്റം വിട്ടുമാറുന്നില്ലേ? ഈ രോഗങ്ങളുടെ സൂചനയാകാം , സൂക്ഷിക്കണം !

വായ വൃത്തിയാക്കിയില്ലെങ്കിലും വായ്‌നാറ്റം ഉണ്ടാകാം

പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. പുകവലിയും മദ്യപാനവും മൂലവുമൊക്കെ വായ്നാറ്റം ഉണ്ടാകാം. വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്‌നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും.

അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതുപോലെ ഭക്ഷണം കഴിച്ചതിന് ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. അത്തരത്തില്‍ വായ്നാറ്റത്തിന് പിന്നിലെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വൃക്കരോഗം

വൃക്കരോഗം മൂലം രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവിനെ തടസപ്പെടാം. ഇത് രക്തപ്രവാഹത്തിൽ വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിക്കുന്നു. ഈ വിഷവസ്തുക്കൾ ശ്വാസത്തിൽ അമോണിയ പോലുള്ള ദുർഗന്ധം ഉണ്ടാക്കും. അത്തരത്തിലും വായ്നാറ്റം ഉണ്ടാകാം.

കരള്‍ രോഗങ്ങള്‍

ഫാറ്റി ലിവർ രോഗം പോലുള്ള കരൾ രോഗങ്ങള്‍ കാരണം ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടാം. ഇതു മൂലവും വായ്നാറ്റം ഉണ്ടാകാം.

പ്രമേഹം

ചിലരില്‍ പ്രമേഹത്തിന്‍റെ ലക്ഷണമായും വായ്നാറ്റം ഉണ്ടാകാം.

ശ്വാസകോശ സംബന്ധമായ അണുബാധകൾ

ശ്വാസകോശത്തെ ബാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലം വായ്നാറ്റം ഉണ്ടാകാം. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ വായ്നാറ്റത്തിന് കാരണമാകും. ഈ അണുബാധകൾ ഉണ്ടാകുമ്പോൾ, ബാക്ടീരിയകൾ ശ്വാസകോശ ലഘുലേഖയിൽ പെരുകുകയും ശ്വാസോച്ഛ്വാസത്തിലൂടെ പുറത്തുവിടുന്ന ദുർഗന്ധമുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

ദഹന പ്രശ്നങ്ങള്‍

അസിഡിറ്റി, ഗ്യാസ്, വയറിലെ അള്‍സര്‍ തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ മൂലവും ഇത്തരത്തില്‍ വായ്നാറ്റം ഉണ്ടാകാം. അതിനാല്‍ ദഹന പ്രശ്നങ്ങളെ അകറ്റാനുള്ള ചികിത്സകള്‍ തേടുക.

മോണരോഗം

മോണരോഗം മൂലവും മൂലവും ചിലരില്‍ വായ്നാറ്റം ഉണ്ടാകാം. മോണരോഗത്തിന് ചികിത്സ തേടുകയാണ് ഇതിനായി ചെയ്യേണ്ടത്.

വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

  • ദിവസവും രണ്ട് നേരം പല്ല് തേക്കുക. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം.
  • ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.
  • വെള്ളം ധാരാളം കുടിക്കുക. വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.
  • വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങളും വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.
  • പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം.
  • മദ്യപാനത്തിന് ശേഷവും വായ വൃത്തിയായി കഴുകുക.
  • ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.
  • ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്നാറ്റം അകറ്റാന്‍ അത് സഹായിക്കും.
  • ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
  • ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.