ഏറെ കരുതൽ വേണ്ട കാലഘട്ടമാണ് ഗർഭകാലം. നല്ല പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് ഈ സമയത്ത് കഴിക്കേണ്ടത്. കൂടാതെ അമ്മമാർ വളരെ ആക്ടീവായി ഇരുന്നാൽ അത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഏറെ വിശ്രമം ആവശ്യമുള്ള സമയമാണ് ഗർഭകാലം എന്നു പറയാറുണ്ട്. ശാരീരികമായ പല ബുദ്ധിമുട്ടുകളും ഈ ഘട്ടത്തിൽ ഗർഭിണികൾ നേരിടുന്നു. ഇവയെ ഒരു പരിധിവരെ നമുക്ക് തന്നെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. അതിനുവേണ്ടി ആരോഗ്യകരമായ ജീവിതശൈലിയാണ് പിന്തുടരേണ്ടത്. ഡോക്ടർ നിർദ്ദേശിക്കുന്നതിനനുസരിച്ച് വ്യായാമം ചെയ്യുന്നതും അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിന്റെ അവസ്ഥ നോക്കി വേണം വ്യായാമം ചെയ്യാൻ. വർക്ക് ഔട്ട് ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മതിയായ ഇടവേളകൾ എടുക്കുന്നതും. കഠിനമായ വർക്ക് ഔട്ടുകൾ പൂർണമായും ഒഴിവാക്കുക. വ്യായാമം ഇപ്പോഴും സുഖകരമായിരിക്കണം. ശരീരവേദന, തലകറക്കം, ശ്വാസതടസം, അമിതമായി വിയർക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വ്യായാമം ചെയ്യുന്നത് നിർത്തി വിശ്രമിക്കുക.
ഗർഭിണികൾ വ്യായാമം ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
നടുവേദന കുറയ്ക്കും
ഗർഭകാലത്ത് പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നടുവേദന. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കാം. വാസ്തവത്തിൽ, പഠനങ്ങൾ സൂചിപ്പിക്കുന്നത് 20% ഗർഭിണികൾ ഗർഭധാരണവുമായി ബന്ധപ്പെട്ട് നടുവേദന അനുഭവിക്കുന്നുണ്ട്. ഗർഭാവസ്ഥയുടെ 20 മുതൽ 28 വരെ ആഴ്ചയിൽ ആരംഭിക്കുന്ന നടുവേദന ഉണ്ടാകാറുണ്ട്. പതിവ് വ്യായാമങ്ങൾ സ്ട്രെച്ചിങ്ങ്, നടത്തം, യോഗ അല്ലെങ്കിൽ നീന്തൽ എന്നിവയുൾപ്പെടെ വേദനയെ ലഘൂകരിക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ പിന്തുടരാൻ ശ്രമിക്കുക. നട്ടെല്ലിനെയും പേശികളെയും പിന്തുണയ്ക്കുന്ന വ്യായാമങ്ങൾ പിന്തുടരുക.
മലബന്ധം കുറയ്ക്കും
വ്യായാമങ്ങൾ ചെയ്യുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കും. ഗർഭാവസ്ഥയിലെ ഹോർമോണുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നതിന് കാരണമാകുന്നു ഇത് മലബന്ധം കാരണമാകും. മലബന്ധം അവരുടെ ഗർഭകാലത്തും 3 മാസം വരെയും ഏകദേശം നാലിലൊന്ന് ആൾക്കാരെയും ബാധിക്കുന്നു. പതിവ് വ്യായാമങ്ങൾ മലവിസർജ്ജനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ദഹനത്തെ നിലനിർത്തുകയും ചെയ്യുന്നു. സിസ്റ്റം ആരോഗ്യകരമാക്കാനും ഇത് നല്ലതാണ്.
ആരോഗ്യകരമായ ശരീരഭാരം
ശരീരഭാരം നിലനിർത്താൻ വളരെ നല്ലതാണ് വ്യായാമം ചെയ്യുന്നത്. പൊതുവെ ഗർഭകാലത്ത് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. ശരിയായ വ്യായാമങ്ങൾ പിന്തുടരുന്നത് ഗർഭകാലത്ത് പല ശരീരഭാരം നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കുന്നത്. പ്രത്യേകിച്ച് ഭാരം കൂടുതലുള്ള സ്ത്രീകൾ ഇത്തരത്തിൽ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണം.
ഗർഭകാല പ്രമേഹം
വ്യായാമങ്ങൾ ചെയ്യുന്നത് ഗർഭകാല പ്രമേഹം കുറയ്ക്കാൻ ഏറെ സഹായിക്കും. പൊതുവെ ഗർഭകാലത്ത് ഗർഭിണികൾക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭകാലത്തെ പ്രീക്ലാംപ്സിയ എന്ന ഗുരുതരമായ അവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. ഇത് കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. പതിവ് വ്യായാമങ്ങൾ ചെയ്യുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.