വിറ്റാമിനുകള്‍, ധാതുകള്‍, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബാർലി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാൻ ബെസ്റ്റാണ് ബാർലി. ബാർലിയില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറുകളുടെ പ്രത്യേക മിശ്രിതം വിശപ്പിനെ കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ബാർലി ധാന്യങ്ങൾ വെളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുന്ന പാനീയമായ ബാർലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയർന്ന നാരുകൾ ഉള്ളതിനാൽ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും.
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബാർലി വളരെ നല്ലതാണ്. ദഹനത്തിന് സഹായിക്കുന്ന നാരുകൾ കൊണ്ട് സമ്പന്നമാണ് ബാർലി. പ്രധാനമായും ബീറ്റ ഗ്ലൂക്കൻസ്. ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഇത് സഹായിക്കും. ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നുവെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
വിശപ്പിനെ ഏറെനേരം നിയന്ത്രിച്ചു നിർത്താൻ ബാർലിക്ക് കഴിയും. അതുകൊണ്ടുതന്നെ ഇടനേരങ്ങളിൽ സ്നാക്കുകൾ കഴിക്കണമെന്ന ചിന്തയുണ്ടാകുകയില്ല. ശരീരഭാരം നിയന്ത്രിക്കണമെന്നുള്ളവർക്കു ഇതേറെ ഗുണം ചെയ്യും. ബാർലി ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയാറാക്കാവുന്നതാണ്. സൂപ്പ്, സാലഡ് തുടങ്ങി പ്രധാന ഭക്ഷണമായി വരെ ബാർലി പാകം ചെയ്തു കഴിക്കാവുന്നതാണ്.
കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്റെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും.
ബാർലി വെള്ളം തയ്യാറാക്കേണ്ട വിധം:
ബാര്‍ലി വെള്ളം തയ്യാറാക്കാനായി ആദ്യം ഒരു ടേബിൾ സ്പൂൺ ബാർലി കഴുകിയെടുക്കുക. ഏകദേശം 6-7 മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം അത് മാറ്റിവെക്കുക. ഇനി ഒരു പാൻ എടുത്ത് അതിൽ കുതിർത്ത ബാർലിയും രണ്ട് കപ്പ് വെള്ളവും ചേർക്കുക. ബാർലി മൃദുവാകുന്നതുവരെ കുറഞ്ഞ ചൂടിൽ വേവിക്കുക. ഇതിന് ഏകദേശം 10-15 മിനിറ്റ് എടുക്കും. ശേഷം ബാർലി വെള്ളം ഒരു കണ്ടെയ്നറിലാക്കി മാറ്റി വെക്കുക. ഇനി ഒരു പാത്രത്തിൽ എണ്ണ, ജീരകം, കറിവേപ്പില, അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഇവ ബാർലി വെള്ളത്തിൽ ചേർക്കുക. രുചിക്കായി, പകുതി നാരങ്ങ കൂടി പിഴിഞ്ഞ് കുറച്ച് പഞ്ചസാര ചേർത്ത് കുടിക്കാം.