സംഗീതമോ സിനിമയോ സ്വസ്ഥമായി ആസ്വദിക്കാനും പുറത്തുള്ള അനാവശ്യ ശബ്ദങ്ങൾ കേൾക്കാതിരിക്കാനും ഹെഡ്ഫോൺ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? മൊബൈൽ ഫോൺ മണിക്കൂറുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഹെഡ് ഫോണും മണിക്കൂറുകളോളം ഉപയോഗിക്കുന്നു. എന്നാൽ ഇത്രയും സമയം ഹെഡ് ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെയാണ് വിളിച്ച് വരുത്തുന്നത്. ഇത് നിങ്ങളുടെ കേൾവിശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.
മണിക്കൂറുകളോളം ഇയർഫോണുകൾ ചെവിയിൽ തിരുകി മുഴുകിയിരിക്കുന്നവർ നമുക്കിടയിലുണ്ട്. ഫോൺ വിളിക്കാനും പാട്ടുകളും പോട്ട് കാസ്റ്റുകൾ കേൾക്കാനും സിനിമകളും സീരിയലുകളും ആസ്വദിക്കാനും ഇയർ ബട്ടടക്കമുള്ള ഇയർ ഫോണുകൾ ഉപയോഗിക്കുന്നു. നിസ്സാരമായി കാണുന്ന തലവേദന മുതൽ ചെവിയിൽ അണുബാധയ്ക്ക് വരെ ഇത് കാരണമാകുന്നു
ലോകമെമ്പാടുമുള്ള ഒരു ബില്യൺ യുവാക്കൾക്ക് ആണ് സുരക്ഷിതമല്ലാത്ത ശ്രവണ രീതികൾ മൂലം കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ദിവസേന മണിക്കൂറുകളോളം ഹെഡ്ഫോണോ ഇയർഫോണോ ഉപയോഗിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ എന്താണെന്ന് നോക്കാം.
തലവേദന
ഹെഡ്ഫോണിൽ നിന്നും ഇയർഫോണിൽ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ തലച്ചോറിനെയും ബാധിക്കുന്നു. ഇതിന്റെ ഫലമായ തലവേദനയും മൈഗ്രേനും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ഉറക്കക്കുറവും ഉറക്കമില്ലായ്മക്കും കാരണമായേകാം.
സമ്മർദ്ദവും ഉത്കണ്ഠയും
ഹെഡ്ഫോണുകളുടെ ദീർഘകാല ഉപയോഗം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ഒപ്റ്റിമൽ തലത്തിൽ പ്രവർത്തിക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു.
ചെവിയിലെ അണുബാധ
വായുസഞ്ചാരത്തിന് തടസമാണ് ഇയർഫോണുകൾ ചെവിയിൽ തിരുകുന്നത്. ഇതുമൂലം ചെവിയിൽ പലവിധ അണുബാധക്കും കാരണമാകും. മറ്റൊരാളുടെ ഹെഡ് ഫോണുകളാണ് നിങ്ങളും ഉപയോഗിക്കുന്നതെങ്കിൽ രോഗങ്ങൾ പകരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇയർഫോൺ മറ്റാളുകളുമായി പങ്കിടരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നത്.
കേൾവിക്കുറവ്
ഉയർന്ന ശബ്ദത്തിൽ ഇയർഫോണിൽ നിന്നോ ഹെഡ്ഫോണിൽ നിന്നോ തുടർച്ചയായി സംഗീതം കേൾക്കുന്നത് കേൾവിയെ ബാധിക്കും. ചെവികളുടെ കേൾവിശക്തി 90 ഡെസിബെൽ മാത്രമാണ്. തുടർച്ചയായി കേൾക്കുന്നതിലൂടെ 40-50 ഡെസിബെൽ ആയി കുറയുന്നു.. പിന്നീട് കേൾവി ശക്തി വല്ലാതെ കുറയുകയും ചെയ്യുന്നു.
ഹൃദ്രോഗ സാധ്യത
സംഗീതം കേൾക്കുന്നത് ചെവിക്കും ഹൃദയത്തിനും നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുക മാത്രമല്ല, ഹൃദയത്തിന് കാര്യമായ തകരാറുണ്ടാക്കുകയും ചെയ്യുന്നു.