ധാന്യങ്ങളുടെ വിഭാഗത്തിൽ പെടുന്ന ഒന്നാണ് മില്ലറ്റുകൾ. പോഷകാഹാരത്തിന്റെ കലവറയായതിനാൽ ആഗോളതലത്തിൽ മില്ലറ്റ് ഒരു സൂപ്പർ ഫുഡ് ആയാണ് കണക്കാക്കപ്പെടുന്നത്. തിന പതിവായി കഴിക്കുകയോ ഭക്ഷണത്തിൽ തിന ചേർക്കുകയോ ചെയ്യുന്നത് അമിതവണ്ണവും ഉയർന്ന കൊളസ്ട്രോളും നിയന്ത്രിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ തിന കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായകമാണ് .
ആരോഗ്യകരവും രുചികരവും അതേ സമയം എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന മില്ലെറ്റസ് ഫ്രൈഡ് റൈസ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
തിന അരി – ഒരു കപ്പ് ( എട്ടു മണിക്കൂർ കുതിർത്തിയ ശേഷം വേവിച്ചത് )
വെളുത്തുള്ളി – 4 അല്ലി (വട്ടത്തിൽ അരിഞ്ഞത് )
സവാള – ഒരെണ്ണം(കൊത്തി അരിഞ്ഞത്)
ക്യാരറ്റ് – അര കപ്പ്
ബീൻസ് – അര കപ്പ്
സെലറി, കാപ്സികം- 50 ഗ്രാം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
മുട്ട – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
സോയ സോസ് – ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം തന്നെ നല്ല ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഓയില്‍ ഒഴിക്കുക. ഇത് ചൂടായി വരുമ്പോള്‍ ഇതിലേയ്ക്ക്, വെളുത്തുള്ളി, സവാള , പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ ക്യാരറ്റ്, ബീൻസ് എന്നിവയും ചേർക്കാം. ഈ സമയത്ത് ഉപ്പും ചേർത്ത് കൊടുക്കാം. ഇത് നല്ല തീയിൽ മൂടിവച്ച് വേവിച്ച് എടുക്കാം. ഇതിലേക്ക് കാപ്സിക്കം, സെലറി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ ചോറ് എടുത്ത് ഇട്ട് നന്നായി മിക്‌സ് ചെയ്യണം.
ഇത് നല്ല തീയില്‍ വെച്ച് വേണം മിക്‌സ് ചെയ്ത് എടുക്കാന്‍ നന്നായി മിക്‌സ് ചെയ്ത് എടുത്തതിന് ശേഷം ഒന്ന് അത്യാവശ്യം ഫ്രൈ ചെയ്യുക. അവസാനം മുട്ട കൊത്തിപൊരിച്ചതും ഒരു ടേബിൾ സ്പൂൺ സോയ സോസും ചേര്‍ത്ത് തീ അണച്ച് കഴിക്കാന്‍ എടുക്കാവുന്നതാണ്.