ഇന്ന് വളരെ വ്യത്യസ്തമായ വെണ്ടയ്ക്ക ചിക്കൻ തയാറാക്കി നോക്കിയാലോ.. വെണ്ടയ്ക്ക ചിക്കൻ എന്ന് കേട്ടിട്ട് മുഖം ചുളിയുന്നോ ..? എല്ലാ മുൻവിധികളും മാറ്റി നിർത്തി ഇതൊന്നു പരീക്ഷിച്ച് നോക്കൂ. രുചിയിൽ ഏറ്റവും മുൻപന്തിയിൽ തന്നെ ! വീട്ടുകാരുടെയും വിരുന്നുകാരുടെയും പ്രിയവിഭവം തയാറാക്കുന്നത് ഇങ്ങനെ..
ചേരുവകൾ
കോഴിയിറച്ചി കഷ്ണങ്ങൾ – 450 ഗ്രാം
ചിക്കൻ സ്റ്റോക്ക് – രണ്ട്് കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് – 100 ഗ്രാം
ഉപ്പ് – പാകത്തിന്
കുരുമുളകു പൊടി – കാൽ ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
തക്കാളി അരിഞ്ഞത് – രണ്ടെണ്ണം
പച്ചമുളക് അരിഞ്ഞത് -നാലെണ്ണം.
വെണ്ടയ്ക്ക (നീളത്തിലുള്ള കഷ്ണങ്ങളാക്കി മുറിച്ചത്)- രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി കഷ്ണങ്ങൾ, ചിക്കൻ സ്റ്റോക്ക്, ഉള്ളി, ഉപ്പ്, കുരുമുളകു പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ കുക്കറിലിട്ട് അടച്ച് കുറഞ്ഞ തീയിൽ എട്ട് മിനിറ്റ് വേവിക്കുക. കുക്കർ തണുത്തശേഷം തുറന്ന് ഇറച്ചിയിലെ എല്ല് ഒഴിവാക്കി പിച്ചിക്കീറി അതിലേക്ക് തന്നെ ഇട്ട് മുളകും, വെണ്ടയ്ക്കയും ചേർത്തിളക്കി അടച്ച് ഒന്ന് തിളപ്പിക്കുക. ചാറ് കുറുകുമ്പോൾ വിളമ്പാം.