കേരളത്തിലെ പാചക വാതക പ്ലാന്റ് കളില്‍ നിന്നും ഗ്യാസ് ഏജന്‍സികളിലേക്കു സിലിണ്ടര്‍ കൊണ്ട് പോകുന്ന ട്രക്ക്കളിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ സംബന്ധിച്ച തൊഴില്‍ തര്‍ക്കം പരിഹരിച്ചു. പുതുക്കിയ കരാര്‍ പ്രകാരം സാധാരണ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ആദ്യ 3 വര്‍ഷം 200 കിലോമീറ്റര്‍ ലോക്കല്‍ ട്രിപ്പിന് 1365 രൂപയും തുടര്‍ന്നുള്ള ഒരു വര്‍ഷത്തേക്ക് 1415 രൂപയും അഞ്ചാം വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1475 രൂപയും രണ്ടാം പകുതിയില്‍ 1550 രൂപയും വേതനം ലഭിക്കും. ടോറസ് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇത് യഥാക്രമം 1675, 1725, 1785, 1860 എന്ന നിരക്കിലായിരിക്കും ലഭിക്കുക . അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ചേര്‍ന്ന-തൊഴിലുടമ-തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം
ഇരുന്നൂറ് കിലോമീറ്ററിന് മുകളിലുള്ള ട്രിപ്പുകള്‍ക്കു ഓരോ കിലോമീറ്ററിനും സാധാരണ ട്രക്ക്കള്‍ക്ക് ആറു രൂപയും ടോറസ് ട്രക്ക്കള്‍ക്ക് ഏഴു രൂപയും കിലോമീറ്റര്‍ ബാറ്റയായി ലഭിക്കും. ക്ലീനര്‍മാര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് സാധാരണ ട്രക്ക്കള്‍ക്ക് 600/ രൂപയും ടോറസ് ട്രക്ക്കള്‍ക്ക് 700/ രൂപയും വേതനമായി ലഭിക്കും. ലോഡുമായി കേരളത്തിലെ പ്ലാന്റ്കളില്‍ നിന്നും പുറത്തേക്ക് പോകുന്ന ട്രക്ക്കള്‍ക്കും കേരളത്തിന് പുറത്തുള്ള പ്ലാന്റ്കളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ട്രക്ക്കള്‍ക്കും മേല്‍ വേതന വ്യവസ്ഥകള്‍ ബാധകമായിരിക്കും. തൊഴിലാളികള്‍ക്ക് ലഭിക്കുവാനുള്ള വേതന കുടിശ്ശിക രണ്ടു മാസത്തിനുള്ളതില്‍ നല്‍കുവാനും തീരുമാനമായി.
കരാര്‍ പ്രകാരം ഒത്തുതീര്‍പ്പായ ആനുകൂല്യങ്ങളില്‍ കൂടുതല്‍ നല്‍കി വരുന്ന ലോറി കോണ്‍ട്രാക്ടര്‍മാര്‍ തുടര്‍ന്നും അതേ തുക നല്‍കേണ്ടതാണ്. ട്രക്ക്‌ന്റെ ആക്സില്‍ ലോഡ് കപ്പാസിറ്റി അനുസരിച്ചു പ്ലാന്റില്‍ നിന്നും കയറ്റുന്ന സിലിണ്ടര്‍ തൊഴിലാളികള്‍ കൊണ്ടുവരണമെന്നും തീരുമാനിച്ചു.
യോഗത്തില്‍ ട്രാന്‍സ്‌പോസര്‍ട്ടേഴ്സ് നെ പ്രതിനിധീകരിച്ചു ബാബു ജോസഫ് .കെ, സനല്‍ കുമാര്‍ ജി എന്നിവരും തൊഴിലാളികളെ സംഘടന പ്രതിനിധികളായ ഇബ്രാഹിം കുട്ടി, ബി. ഹരികുമാര്‍, പെരുംതാന്നി രാജു, കെ.ടി വിനോദ് കുമാര്‍ (സി ഐ ടി യു ) സി കെ ഹരിദാസന്‍, തോമസ് കണ്ണാടിയില്‍ (ഐ എന്‍ ടി യു സി) പി.ആര്‍ തങ്കപ്പന്‍ (എ ഐ ടി യു സി ), റിജു .യു (ബി എം എസ് ) എന്നിവരും .
അഡിഷണല്‍ ലേബര്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ (ആസ്ഥാനം) കെ.എസ് സിന്ധുവും പങ്കെടുത്തു