കണ്ണൂർ: ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16) എന്നിവരാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് കുട്ടികൾ പുഴയിലേക്ക് വീഴുകയായിരുന്നു.
മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.