വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഈ പുഡ്ഡിങ്ങിൽ പാലും മുട്ടയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡ്ഡിങ് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ:
കാരമൽ തയാറാക്കാൻ
പഞ്ചസാര – 4 ടേബിൾ സ്പൂൺ
പുഡ്ഡിങ് തയാറാക്കാൻ
പാൽ – 1/2 ലിറ്റർ
പഞ്ചസാര – 1/4 കപ്പ്
മുട്ട – 3 എണ്ണം
വാനില എസ്സൻസ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
∙ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 4 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക. മീഡിയം ഫ്ലെയിമിൽ നന്നായി ഇളക്കി കൊടുക്കുക. കുറച്ചു കഴിയുമ്പോൾ അത് നിറം മാറി ബ്രൗൺ നിറം ആയി വരും. ഇതിനെ ചൂടോടെ പുഡ്ഡിങ് ട്രേയിലേക്ക് മാറ്റുക.
പാൽ 1/2 കപ്പ് പഞ്ചസാര ഇട്ടു തിളപ്പികുക.
3 മുട്ട വാനില എസെൻസ് ചേർത്ത് ബീറ്റ് ചെയ്യുക. ഇതിലേക്ക് ഇളം ചൂടോടെ പാൽ ഒഴിച്ച് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് പുഡ്ഡിങ് ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ആവി പാത്രത്തിൽ ഇറക്കിവച്ചു 20 മിനിറ്റ് വേവിച്ചെടുക്കുക. ചൂടാറിയ ശേഷം 2 മണിക്കൂർ ഫ്രിജിൽ വയ്ക്കുക. പുഡ്ഡിങ് റെഡി!