Health

ഞെട്ടിക്കുന്ന ഗുണങ്ങൾ : വെറും വയറ്റിൽ ഈ വെള്ളം കുടിക്കൂ, ആരോ​ഗ്യം മാത്രമല്ല സൗന്ദര്യവും കൂടും !

ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു

രുചി അല്‍പം കയ്പുള്ളതാണെങ്കിലും ഏറെ ഔഷധഗുണങ്ങള്‍ ഉള്ള ഒന്നാണ് വേപ്പ്. രാവിലെ വെറും വയറ്റില്‍ വേപ്പില കഴിച്ചാല്‍ ശരീരത്തിലെ പകുതി രോഗങ്ങളും മാറുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ വെറും വയറ്റില്‍ വേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വേപ്പിലയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് മാത്രമല്ല, ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ ഭേദമാക്കാനും സഹായിക്കും. വേപ്പ് നമ്മുടെ ചര്‍മ്മത്തിന് മാത്രമല്ല, വയറിനും വളരെയധികം ഗുണം ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ വേപ്പില തിളപ്പിച്ച് കുടിക്കുന്നത് അസിഡിറ്റിയും വയറുവേദനയും സുഖപ്പെടുത്തുന്നു.

ശരീരത്തിലെ രക്തത്തെ പൂര്‍ണ്ണമായും ശുദ്ധീകരിക്കുന്ന തരത്തിലുള്ള ഔഷധഗുണങ്ങള്‍ വേപ്പിലുണ്ട്. ഇത് രക്തത്തിലെ വിഷാംശം നീക്കം ചെയ്ത് രക്തത്തെ വിഷവിമുക്തമാക്കുന്നു. രക്തം ശുദ്ധമായാല്‍ രോഗ സാധ്യത കുറയും.

ആയുർവേദ പ്രകാരം, രാവിലെ വേപ്പില വെള്ളം ആദ്യം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വേപ്പില രാത്രി മുഴുവൻ വെള്ളത്തിൽ കുതിർ‌ത്ത് വെച്ചാണ് വേപ്പില വെള്ളം ഉണ്ടാക്കുന്നത്.

വെറും വയറ്റിൽ വേപ്പില വെള്ളത്തിൻ്റെ ഗുണങ്ങൾ:

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: പ്രമേഹമുള്ളവർക്ക് രാവിലെ ഭക്ഷണത്തിൽ വേപ്പില വെള്ളം ചേർക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം അല്ലെങ്കിൽ പ്രീ
ഡയബറ്റിസ് ഉള്ള ആളുകൾക്ക് ഗുണം ചെയ്യും.

വീക്കം കുറയ്ക്കുന്നു:

വീക്കത്തിന് കാരണമാകുന്ന രോ​​ഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വേപ്പില വെള്ളം ​ഗുണം ചെയ്യും. ശരീരത്തിൽ നിന്ന് വീക്കം തടയാൻ ഇത് സഹായിക്കും. സന്ധിവാതം, സോറിയാസിസ് മുതലായവയാൽ ബുദ്ധിമുട്ടുന്നവർക്ക് വെറും വയറ്റിൽ വേപ്പില വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും..

ചർമ്മത്തിന് നല്ലത്:

വേപ്പ് നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കുന്നതിനുള്ള ഒരു മാന്ത്രിക ഘടകമാണ്. മിക്കവാറും എല്ലാ ചർമ്മ പ്രശ്‌നങ്ങളും ഈ ഒരു ചേരുവ കൊണ്ട് പരിഹരിക്കാൻ കഴിയുന്നു. വീട്ടിലുണ്ടാക്കുന്ന വേപ്പില പായ്ക്കിന് നിങ്ങളുടെ മുഖത്തിനു തിളക്കം തിരികെ നൽകാനും ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കെതിരെ പോരാടാനും കഴിയും.

ഒരു ഔഷധ സസ്യമെന്ന നിലയിൽ വേപ്പ് വളരെ പ്രസിദ്ധമാണ്. ഇത് ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വേപ്പിന്റ ഒരു വിധം എല്ലാ ഭാഗങ്ങളും ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്.

ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് വേപ്പില . കൂടാതെ, വേപ്പിൽ നിംബിഡിൻ, നിംബോളൈഡ്, അസാഡിറാക്റ്റിൻ തുടങ്ങിയ സജീവ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. അപ്പോൾ നമ്മുടെ ചർമ്മത്തിന് ഈ പ്രകൃതി സമ്മാനം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? നിങ്ങൾക്ക് ഇത് തീർച്ചയായും ഇഷ്ടമാകും.

വേപ്പില വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :

വെറും വയറ്റിൽ രാവിലെ വേപ്പില വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലർക്ക് വേപ്പിൻ വെള്ളം കുടിക്കുമ്പോൾ ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയുൾപ്പെടെയുള്ള പാർശ്വഫലം ഉണ്ടായേക്കാം . കരൾ അല്ലെങ്കിൽ കിഡ്നി പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ശുപാർശ ചെയ്യുന്നില്ല. വേപ്പിൻ വെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ കണ്ട് സംസാരിച്ച ശേഷം മാത്രം വേപ്പിൻ വെള്ളം കുടിക്കുക.