History

വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന ക്ഷേത്രം

വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ആചാരങ്ങളിലും വിശ്വാസങ്ങളിലും കേരളത്തില്‍ അറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേതം.കംസ വധത്തിന് ശേഷം തളർന്ന് അവശനായി വിശന്നിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കല്പമുള്ള നാലു കരങ്ങളോട് കൂടിയിരിക്കുന്ന പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ ഉള്ളത് .1500 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കോട്ടയം പട്ടണത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.തിരുവാര്‍പ്പ് പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാര്‍പ്പില്‍ സ്ഥിതിചെയ്യുന്ന ചതുര്‍ബാഹുവായ കൃഷ്ണവിഗ്രഹത്തെ വില്വമംഗലം തിരുമേനിയാണ് ഇവിടെ പ്രതിഷ്ഠിച്ചത് അതിനാല്‍ ഈ സ്ഥലത്തിന് തിരുവാര്‍പ്പ് എന്ന് പേര് ലഭിച്ചു. അത് വരെ കുന്നമ്പളളിക്കര എന്ന് ആയിരുന്നു അറിയപ്പെട്ടിരുന്നത്.

ഇന്ത്യയില്‍ തന്നെ ആദ്യം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവാര്‍പ്പ് ക്ഷേത്രം. പുലര്‍ച്ചെ രണ്ട് മണിക്ക് നടതുറന്ന് കൃഷ്ണന് അഭിഷേകം നടത്തി. തലമാത്രം തുവര്‍ത്തി, ആദ്യം ഉഷപായസം നേദിക്കുന്നു.പിന്നീടെ ബാക്കി ശരീരം തുവര്‍ത്തുകയുളളു. നട തുറക്കാൻ എത്തുന്ന തിരുമേനിയുടെ കയ്യിൽ താക്കോലിനൊപ്പം മഴുവും കാണും കാരണം താക്കോൽ കൊണ്ട് നട തുറക്കാൻ ആയില്ലെങ്കിൽ മഴു ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതിൽ പൊട്ടിക്കാൻ ഉള്ള അധികാരം അദ്ദേഹത്തിന് നൽകിയിട്ടുണ്ട് . നട തുറക്കാൻ വൈകിയാൽ വിശന്നിരിക്കുന്ന ഭഗവാന് ഭക്ഷണം നല്കാൻ താമസിക്കും എന്ന സങ്കല്പ്പമാണ് ഈ ആചാരത്തിന് പിന്നിൽ .

ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് മഹാഭാരതവുമായി ബന്ധമുണ്ട് . പാണ്ഡു പുത്രന്മാർ വനവാസം നടത്തിയിരുന്ന കാലത്ത് അവർക്കു പൂജിക്കാൻ ഭഗവാൻ തന്നെ നൽകിയ വിഗ്രഹം , വനവാസം കഴിഞ്ഞു മടങ്ങിയ പാണ്ഡവർ , ഭഗവാൻ ദ്രൗപദിക്ക് നൽകിയ അക്ഷയപാത്രത്തിൽ വെച്ച് കടലിൽ ഒഴുക്കുകയായിരുന്നു എന്ന് സങ്കല്പ്പം . ഒരിക്കൽ ഈ വഴിവരികയായിരുന്ന സന്യാസി ശ്രേഷ്ഠന്റെ വള്ളം കടലിന്റെ ഒരു ഭാഗത്ത് എത്തിയപ്പോൾ നിന്ന് പോവുകയും , വള്ളം നിൽക്കാനുള്ള കാരണം തേടി മുങ്ങാംകുഴിയിട്ട പരിചരക്കാർക്കു ഉരുളിയിൽ (അക്ഷയപാത്രം ) നാലു കരങ്ങളോട് കൂടിയ ഈ വിഗ്രഹം ലഭിക്കുകയും , സന്യാസി ശ്രേഷ്ഠൻ കുന്നം , പള്ളിക്കര വഴി സഞ്ചരിച്ചു ഇപ്പോൾ ക്ഷേത്രം കുടി കൊള്ളുന്ന പ്രദേശത്തു എത്തി ചേരുകയും , വിഗ്രഹം ഇല്ലാതിരുന്ന ഒരു ക്ഷേത്രത്തിൽ ഉരുളിയോട് കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുള്ളതാണ് ഒരൈതിഹ്യം .

ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ കൃഷ്ണന്‍ ഉച്ചപൂജയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലുംഅത്താഴപൂജയ്ക്ക് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരുവമ്പാ‌ടി കോവിലിലും എത്തുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഈ രണ്ടു ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഉച്ചപൂജയും അത്താഴപൂജയും വളരെ നേരത്തേയാണ് നടക്കുന്നത്. ക്ഷേത്രം സൂര്യ ഗ്രഹണത്തിന് അടച്ചിടാറില്ല. ഒരിക്കല്‍ സൂര്യഗ്രഹണത്തിന് അടച്ചതിന് ശേഷം വാതില്‍ തുറന്നപ്പോള്‍ കൃഷ്ണന്റെ അരഞ്ഞാണം താഴെകിടക്കുകയായിരുന്നു.ഈ സമയം അതുവഴിവന്ന വില്വമംഗലം തിരുമേനി പറഞ്ഞു കൃഷ്ണന് അതിയായി വിശന്നിരിക്കുകയാണെന്ന്.

അഞ്ച് തവണത്തെ പൂജയുണ്ട് ഇവിടെ. ഒരു ദിവസം.എന്നാല്‍ അത്താഴപ്പൂജ ദീപാരാധനക്ക് മുമ്പാണ്. വിഗ്രഹം ചേര്‍ത്തലയില്‍ നിന്ന് ലഭിച്ചു എന്ന് വിശ്വസിക്കുന്നതിനാല്‍ ക്ഷേത്രപൂജാരി അത്താഴപൂജ സമയത്ത് ചേര്‍ത്തലയില്‍ നിന്ന് എത്തിയ ആര്‍ക്കെങ്കിലും വിശക്കുന്നുണ്ടോ എന്ന് ചോദിക്കാറുണ്ട്. ചേര്‍ത്തലയില്‍ നിന്ന് എത്തിയ ആരും തന്നെ വിശന്ന് പോകാന്‍ പാടില്ല എന്നാണ് പറയപ്പെടുന്നത്.ഇതൊടൊപ്പം ക്ഷേത്രത്തില്‍ പ്രത്യേക രീതിയിലുളള ഒരു ചെണ്ടയും ഉണ്ട്. ഇത് കൃഷ്ണന്‍ കംസനെ വധിച്ചത് ചെണ്ടകൊട്ടി അറിയിച്ചതിന്റെ അടയാളമായി ആണ്. ക്ഷേത്രത്തിന് പുറത്ത് ഭൂതനാഥന്‍, സുബ്രമണ്യന്‍, ഗണപതി, യക്ഷി, ശിവന്‍, ഭഗവതി എന്നിവരുടെയും പ്രതിഷ്ഠകളും ഉണ്ട്.