Bahrain

ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

വടകര സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു

മനാമ : കോഴിക്കോട് വടകര സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു. വില്യാപ്പള്ളി ചെരിപ്പൊയില്‍ പൊട്ടക്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകന്‍ ഫാസില്‍ (28) ആണ് മനാമ സൂഖിലെ താമസസ്ഥലത്ത് മരണപ്പെട്ടത്. അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

രണ്ടു വര്‍ഷമായി ബഹ്‌റൈനിലുള്ള ഫാസില്‍, റെഡിമെയ്ഡ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങള്‍: ഫായിസ്, ഷിനാസ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

അതേസമയം, പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃ​ശൂ​ർ മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ സ​ജീ​ഷി​നെ (39 )യാണ് മേ​യ് 26ന്​ ജ​ർ​ദ്ധ​യി​ൽ മ​രിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. മൃ​ത​ദേ​ഹം മ​സ്‌​ക​ത്തി​ലെ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒറിജിനല്‍ പാസ്‌പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി.

ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രും ​ദി​വ​സ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സൂ​ർ മേ​ഖ​ല​യി​ലെ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​കാ​ശ് ത​ട​ത്തി​ൽ, താ​ജു​ദ്ദീ​ൻ, ജി​ജോ പി​കെ, സു​രേ​ഷ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News