സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യപിക്കുന്നത് മലയാളികളുടെ പതിവാണ്. ആഘോഷങ്ങളിലും മദ്യം വിളമ്പുന്നു. മിതമായ അളവിൽ മദ്യം കഴിക്കുന്നത് ദോഷമല്ല. പക്ഷേ പരിധിവിട്ടു മദ്യപിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനു പിന്നാലെ ഹാങ്ങ് ഓവറും ഉണ്ടാകുന്നു. അമിത മദ്യപാനത്തിന്റെ ഫലമാണ് ഈ ഹാങ്ങോവർ. തലവേദന ക്ഷീണം ഓക്കാനും എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ. തലകറക്കം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിന് ചികിത്സ ഇല്ല. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഇതിനെ നിയന്ത്രിക്കാം.
ഒരു രാത്രിയിലെ അമിതമായ മദ്യപാനം കൊണ്ടുണ്ടാക്കുന്ന ഹാംഗ് ഓവറില്‍ നിന്ന് കരകയറാന്‍ നിങ്ങളെ സഹായിക്കുന്നതിന് ഇനി പറയുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുക. വീട്ടില്‍ തന്നെ ലഭിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ഹാംഗ് ഓവര്‍ ലഘൂകരിക്കും.
തണ്ണിമത്തന്‍
ഹാംഗ് ഓവറിന് കടുത്ത തലവേദന സാധാരണമാണ്. നിര്‍ജ്ജലീകരണവും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുമാണ് ഇതിന് കാരണം. എല്‍ സിട്രൂലിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന് ഹാംഗ് ഓവറിന്റെ ആഘാതം കുറയ്ക്കും. എല്‍-സിട്രൂലിന്‍ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന തണ്ണിമത്തന്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.
ഗ്രീന്‍ ടീ
ഹാംഗ് ഓവറിനെതിരെ പോരാടാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന പാനീയമാണ് ഗ്രീന്‍ ടീ. ജപ്പാനിലെ ഷിസുവോക്കയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തില്‍, ഗ്രീന്‍ ടീ എലികള്‍ക്കിടയില്‍ രക്തത്തിലെ ആല്‍ക്കഹോള്‍ സാന്ദ്രത കുറയ്ക്കാന്‍ സഹായിക്കുന്നു. എലിയുടെ മാതൃകകള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയതെങ്കിലും, ഗ്രീന്‍ ടീയില്‍ ഇജിസിജി, കഫീന്‍ എന്നിവയുടെ സാന്നിധ്യം ഉള്ളതിനാല്‍ ഗ്രീന്‍ ടീ മനുഷ്യരിലും ഹാംഗ് ഓവര്‍ മെച്ചപ്പെടുത്തുമെന്ന് കണക്കാക്കപ്പെടുന്നു.
തേങ്ങാവെള്ളം
ഹാംഗ് ഓവറില്‍ നിന്ന് മുക്തി നേടാനുള്ള എളുപ്പവഴികളില്‍ ഒന്നാണ് തേങ്ങാവെള്ളം കുടിക്കുന്നത്. മദ്യം ഡൈയൂററ്റിക് ആയതിനാല്‍, ഇത് ഒരു വ്യക്തിയെ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ ഇടയാക്കുന്നു. ഇത് ജലനഷ്ടത്തിനും നിര്‍ജ്ജലീകരണത്തിനും കാരണമാകുന്നു. തേങ്ങാവെള്ളം ശരീരത്തിലെ നഷ്ടപ്പെട്ട ദ്രാവകം നിറയ്ക്കുന്നു. ഇളനീര്‍ ശരീരത്തിന്റെ മുഴുവന്‍ ജലാംശത്തിനും ഉപയോഗിക്കാമെന്ന് കണ്ടെത്തി.
അവോക്കാഡോ
നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ മദ്യം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? ഇത് നിങ്ങളുടെ കരളിനെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ടോ? മദ്യപാനം, നിര്‍ജ്ജലീകരണം എന്നിവയില്‍ നിന്ന് കുറഞ്ഞ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ അവക്കാഡോകള്‍ സഹായിക്കുന്നു. ജപ്പാനിലെ ഷിസുവോക്ക സര്‍വകലാശാലയുടെ ഗവേഷണമനുസരിച്ച്, അവോക്കാഡോകള്‍ക്ക് അസാധാരണമാംവിധം ശക്തമായ കരള്‍ ക്ഷതത്തെ അടിച്ചമര്‍ത്തുന്ന കഴിവുണ്ട്.
ഇഞ്ചി
ഹാംഗ് ഓവറിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് ഓക്കാനം. ഓക്കാനം തടയാനുള്ള ഫലപ്രദമായ പ്രതിവിധി ഇഞ്ചിയാണെന്ന് നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനത്തിന് ശേഷം വയറിന് അസ്വസ്ഥത ഉണ്ടാകുന്നത് ഇഞ്ചി തടയുന്നു. ഇഞ്ചി അതിന്റെ അസംസ്‌കൃത രൂപത്തില്‍ കഴിക്കാം അല്ലെങ്കില്‍ സ്മൂത്തികളിലോ ചായയിലോ ചേര്‍ക്കാം. ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഇഞ്ചി.