ആഘോഷ വേളയിൽ, നിങ്ങൾ മധുര പലഹാരം പരീക്ഷിക്കാൻ കാത്തിരിക്കുകയാണോ ? വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ റവ കേസരി തയാറാക്കാം. റവ, നെയ്യ്, പഞ്ചസാര എന്നിവയാണ് പ്രധാന ചേരുവകൾ.
ചേരുവകൾ
1/2 കപ്പ് റവ
കശുവണ്ടി പരിപ്പ് ആവശ്യത്തിന്
ഉണക്കമുന്തിരി ആവശ്യത്തിന്
3 ടീസ്പൂൺ നെയ്യ്
1 ടീസ്പൂൺ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും
ഒരു നുള്ള് കുങ്കുമപ്പൊടി
2 ഗ്രാമ്പൂ
1 കപ്പ് പഞ്ചസാര
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് പാൻ ചൂടാക്കുക. ഈ നെയ്യിൽ റവ ഇളം പിങ്ക് നിറമാകുന്നത് വരെ വറുത്തെടുക്കുക. ഇതിനു ശേഷം വറുത്ത റവ മാറ്റി വയ്ക്കുക.
ഇനി പാനിൽ 2 കപ്പ് വെള്ളവും കുങ്കുമപ്പൂ പൊടിയും ഇട്ട് തിളപ്പിക്കുക. ഈ വെള്ളത്തിൽ വറുത്ത റവ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഇടയ്ക്കിടെ ഇളക്കി കൊണ്ടിരിക്കുക അങ്ങനെ ചെയ്താൽ റവ ചട്ടിയിൽ പറ്റിനിൽക്കില്ല. ഈ മിശ്രിതത്തിലേക്ക് പഞ്ചസാര ചേർത്ത് 5 മുതൽ 10 മിനിറ്റ് വരെ വേവിക്കുക. റവയും നെയ്യും വേറിട്ടു തുടങ്ങുമ്പോൾ, തീയിൽ നിന്ന് പാൻ മാറ്റുക.
ഇനി മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി,കിസ്മിസ് ഇവ വറുക്കുക. ഈ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും റവ മിശ്രിതത്തിന് മുകളിൽ ഒഴിച്ച് വിളമ്പുക.