Recipe

ചപ്പാത്തിയ്ക്ക് മയമില്ലെന്ന് പരാതിയാണോ ?: ഇതാ ചില ടിപ്‌സുകൾ

ല്ല മൃദുവായ ചപ്പാത്തി നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം.

ഉത്തരേന്ത്യക്കാരുടെ മാത്രമല്ല മലയാളികളുടെയും വിഭവങ്ങളിൽ ഒന്നാണ് ചപ്പാത്തി. എത്രയൊക്കെ ശ്രമിച്ചിട്ടും നല്ല പഞ്ഞി പോലെ ഇരിക്കുന്ന ചപ്പാത്തി നിങ്ങളുടെ അടുക്കളയിൽ തയ്യാറാക്കാൻ സാധിക്കുന്നില്ലേ ? ചപ്പാത്തിക്ക് കട്ടികൂടി എന്ന് പറഞ്ഞും മയമില്ലെന്നു പറഞ്ഞും വീട്ടുകാർ നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടോ? ചപ്പാത്തിക്ക് മാവ് തയ്യാറാക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല മൃദുവായ ചപ്പാത്തി നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം. ഇതാ ചില പൊടിക്കൈകൾ…

1). ഗോതമ്പ് : വെള്ളം അനുപാതം

കൃത്യമായ അളവിൽ വെള്ളം ചേർത്ത് വേണം മാവ് കുഴയ്ക്കാൻ. വെള്ളം കൂടി പോയാലോ കുറഞ്ഞു പോയാലോ പ്രശ്നം ആണെന്ന് പ്രത്യേകം ഓർമിപ്പിക്കേണ്ടത് ഇല്ലല്ലോ. കൃത്യമായി ഇടവേളകളിൽ മാവിന്റെ പശിമ നോക്കി വെള്ളം ചേർക്കുന്നതാണ് ഉത്തമം

2.മാവ് അളവിൽ കൂടുതൽ കുഴയ്ക്കുന്നത് ഒഴിവാക്കുക

ആവശ്യമായ അളവിൽ കൂടുതൽ മാവ് കുഴയ്ക്കുന്നത് മാവിൽ ഗ്ലൂട്ടന്റെ അളവ് വർധിക്കുന്നതിനു ഇടയാക്കും. അതിലൂടെ മാവിന്റെ ദൃഢതയും കൂടുന്നു. മൃദുവായ ഉരുളകൾ രൂപപ്പെടുത്താൻ കഴിയുന്ന ആളവിൽ വേണം മാവ് കുഴയ്ക്കാൻ.

3.കുഴച്ച മാവ് അൽപ നേരം അടച്ചു വയ്ക്കുക

മാവ് കുഴച്ച ഉടനെ ചപ്പാത്തി പരത്തുന്നതാണ് നമ്മുടെ രീതി. പക്ഷേ മാവ് കുഴച്ചു പത്തോ ഇരുപതോ മിനിറ്റ് കാത്തിരുന്ന ശേഷം ചപ്പാത്തി ഉണ്ടാക്കി നോക്കൂ. വ്യത്യാസം നിങ്ങൾക്ക് തന്നെ മനസിലാകും.

4. ചപ്പാത്തികൾ തീരെ കട്ടികുറച്ചു പരത്തരുത്

എന്നാൽ മൃദു ആകാൻവേണ്ടി ഒത്തിരി കട്ടികുറച്ചു ചപ്പാത്തി പരത്താൻ നിൽക്കരുത്. ചപ്പാത്തിയുടെ കട്ടി കുറഞ്ഞാൽ, അത് വേഗം വേകാനും അതുവഴി അതിന്റെ മൃദു സ്വഭാവം നഷ്ടപ്പെടാനും ഇടയുണ്ട്

5.ചപ്പാത്തി ചുടുമ്പോൾ പാനിന്റെ ചൂട്

ചപ്പാത്തി ഉണ്ടാക്കുന്ന പാനിന്റെ ചൂട് നാം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടുതൽ ചൂടായാൽ ചപ്പാത്തികൾ കട്ടിയാകും. എന്നാൽ തീ ഒട്ടും ഇല്ലയെങ്കിൽ ചപ്പാത്തിയുടെ ഫ്ലഫി നേച്ചറും നഷ്ടമാകും എന്നു മറക്കേണ്ട.

6. കൃത്യമായ സമയത്തു മറിച്ചിടാൻ മറക്കരുത്

ചപ്പാത്തി ആവശ്യമായ ചൂടിൽ വേവുന്നതിനൊപ്പം കൃത്യമായ സമയങ്ങളിൽ മറിച്ചിടാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ തവണ ഇരുവശങ്ങളും പാനിൽ വരുത്തക്ക വിധം വേണം മറിച്ചിടേണ്ടത്

7. ചപ്പാത്തി ശരിയായി സൂക്ഷിക്കുക

ഉണ്ടാക്കുന്ന ചപ്പാത്തി ചൂടാറാതെ പാത്രത്തിൽ കൃത്യമായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഹോട്ട് ബോക്സിൽ ഒരു ടവൽ വിരിച്ച ശേഷം വേണം ചപ്പാത്തി ഇടാൻ. വായുവിൽ പാത്രം തുറന്നു വയ്ക്കുന്നത് അന്തരീക്ഷത്തിലെ ഈർപ്പം ചപ്പാത്തി ആഗിരണം ചെയ്യാനും അതുവഴി അതിന്റെ മൃദുലത നഷ്ടപ്പെടാനും ഇടയാക്കും.

Latest News