കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. മൈദ, വെണ്ണ, പഞ്ചസാര, മുട്ട തുടങ്ങി എവിടെയും കിട്ടുന്ന ചേരുവകൾ. ഓരോ കേക്കിന്റെയും ചേരുവകൾ വ്യത്യസ്‌തമാണെങ്കിലും ബേക്കിങ് എല്ലാം ഒരുപോലെ. അതുകൊണ്ടു തന്നെ ഒരു കേക്കുണ്ടാക്കാൻ പഠിച്ചാൽ വ്യത്യസ്‌ത സ്വാദുകളുള്ള മറ്റു കേക്കുകളും തനിയെ പഠിച്ചെടുക്കാം. ചേരുവകളിലെ വ്യത്യാസം അറിഞ്ഞിരിക്കണമെന്നു മാത്രം. നേന്ത്ര പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ രുചികരമായ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ…
ചേരുവകൾ
ബട്ടർ – രണ്ട് ടേബിൾ സ്പൂൺ
ഏത്തപ്പഴം – ഒരെണ്ണം വലുത് (ഉടച്ചത്)
മുട്ട – രണ്ടെണ്ണം
പഞ്ചസാര – നാല് ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മൈദ – അഞ്ച് ടേബിൾ സ്പൂൺ
ബേക്കിംഗ്പൗഡർ – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ ബട്ടർ ചൂടാക്കി നേന്ത്രപ്പഴം വഴറ്റിയെടുക്കുക. മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് ഇവ ഒരു ബൗളിലെടുത്ത് അടിച്ച് പതപ്പിക്കുക. ഇതിലേക്ക് മൈദയും ബേക്കിംഗ്് പൗഡറും ചേർത്തിളക്കുക. ഈ കൂട്ടിൽ നേന്ത്രപ്പഴം ചേർത്തിളക്കുക. ഒരു ലിറ്റർ പാത്രത്തിലേക്ക് മാറ്റി ഫോയിൽ പേപ്പർ കൊണ്ട് പൊതിയുക.
കുക്കറിൽ വെള്ളമൊഴിച്ച് തട്ടിട്ട് പാത്രം അതിനു മുകളിൽ വച്ച് കുക്കർ അടച്ച് വെയിറ്റിടാതെ അഞ്ച് മിനിറ്റ് വേവിക്കുക. അടുപ്പിൽ നിന്ന് ഇറക്കി തണുത്തശേഷം മുറിച്ച് വിളമ്പാം.