വളരെ പോഷക സമ്പുഷ്ടമായ ഡ്രൈ ഫ്രൂട്ട് ആണ് ഈന്തപ്പഴം. വിറ്റാമിനുകളും പൊട്ടാസ്യം അയൺ മാഗ്നേഷ്യം കാൽസ്യം തുടങ്ങിയ ധാതുക്കളും ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ആരോഗ്യം നിലനിര്‍ത്തുന്നതിലും വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നു ഈന്തപ്പഴം.
ഈ പോഷക സാന്ദ്രമായ പഴം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗമാണ്.
അണുബാധയ്ക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് ഈ പോഷകങ്ങള്‍ നിര്‍ണായകമാണ്. ഉദാഹരണത്തിന്, വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, അതേസമയം രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും മുറിവ് ഉണക്കുന്നതിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പ്രകൃതിദത്ത പഞ്ചസാരയുടെ മികച്ച ഉറവിടമാണിത്. ഈന്തപ്പഴത്തിലെ നാരുകള്‍ ദഹനത്തെ ശക്തിപ്പെടുത്തുകയും മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവയിലെ ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ് ഹൃദയാഘാതത്തിനും മറ്റ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ഉള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് കാരണമാകും.
ഫൈബര്‍ അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറവുമുള്ളതുമായ ഈന്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബര്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും സഹായിക്കും. രാവിലെ മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. കാത്സ്യം അടങ്ങിയ എല്ലുകളുടെ ആരോഗ്യത്തിനും ഇവ സഹായിക്കും.