ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷം അതിരുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇരു കൊറിയന്‍ അതിര്‍ത്തികളിലും സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അതിനിടെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് കിം യോ ജോങിന്റെ ഭീഷണി.
വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ദക്ഷിണ കൊറിയയ.ുടെ ഇത്തരം നടപടികള്‍. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല. ഉച്ചഭാഷിണി സംപ്രേക്ഷണം ചെയ്യുകയും ലഘുലേഖകള്‍ നിറച്ച ബലൂണുകള്‍ ഉത്തര കൊറിയയിലേക്ക് അയയ്ക്കുകയും ചെയ്യുന്നത് തുടരുന്നത് പ്രകോപനത്തിന് വഴിവെയ്ക്കും. ROK ഒരേസമയം ലഘുലേഖകള്‍ വിതരണം ചെയ്യുകയും അതിര്‍ത്തിയില്‍ ഉച്ചഭാഷിണി പ്രക്ഷേപണം നടത്തുകയും ചെയ്താല്‍, അത് DPRKയുടെ പുതിയ പ്രതികരണത്തിന് സാക്ഷ്യം വഹിക്കുമെന്നത് ഉറപ്പിച്ചിരിക്കുകയാണ്.
ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ഉച്ചഭാഷിണി സ്ഥാപിച്ചു
അതേസമയം, ദക്ഷിണ കൊറിയ കഴിഞ്ഞ ഞായറാഴ്ച ഉത്തരകൊറിയയെ കേന്ദ്രീകരിച്ചുള്ള ഉച്ചഭാഷിണി സംപ്രേക്ഷണം പുനരാരംഭിച്ചിരിക്കുകയാണ്. പ്യോങ്യാങ് ദക്ഷിണ കൊറിയയിലേക്ക് മാലിന്യം കൊണ്ടുപോകുന്ന ബലൂണുകള്‍ അയക്കുന്നത് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ സംയുക്ത മേധാവികളും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഉത്തരകൊറിയ സ്വന്തം ലൗഡ് സ്പീക്കറുകള്‍ വിന്യസിച്ചതിന്റെ സൂചനകളുണ്ടെന്ന് ജീവനക്കാര്‍ പറയുന്നുണ്ട്.
എന്നാല്‍, ഇന്നലെ (തിങ്കളാഴ്ച) സ്വന്തം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ ദക്ഷിണ കൊറിയ ആലോചിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച ഉത്തര കൊറിയ മാലിന്യം നിറച്ച 330 ബലൂണുകള്‍ പുറത്തിറക്കിയതായി ദക്ഷിണ കൊറിയന്‍ സൈന്യം പ്രസ്താവന ഇറക്കിയിരുന്നു. ഇതില്‍ 80 ഓളംബലൂണുകള് അതിര്‍ത്തി കടന്ന് വീഴുകയും ചെയ്തു. എന്നാല്‍, തിങ്കളാഴ്ച 310 ബലൂണുകള്‍ കൂടി പുറത്തിറക്കിയതായി ദക്ഷിണ കൊറിയ ഔദ്യോഗികമായി പറഞ്ഞു. അതില്‍ 50 എണ്ണം തെക്ക് വീഴുകയും ചെയ്തിട്ടുണ്ട്.
കിം ജോങിന്റെ സഹോദരിയുടെ മുന്നറിയിപ്പ്
”ഇത് വളരെ അപകടകരമായ ഒരു സാഹചര്യത്തിന്റെ തുടക്കമാണ്,” ദക്ഷിണ കൊറിയയുടെ ഉച്ചഭാഷിണി പ്രക്ഷേപണം ഉദ്ധരിച്ച് ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കിം യോ ജോംഗ് പറഞ്ഞു. ജൂണ്‍ എട്ടിന് രാത്രി മുതല്‍ ജൂണ്‍ ഒമ്പതിന് രാവിലെ വരെ മാലിന്യം നിറച്ച 1400 ബലൂണുകള്‍ ഉത്തരകൊറിയ അതിര്‍ത്തിക്കപ്പുറത്തേക്ക് അയച്ചതായി കിം പറഞ്ഞു. പ്യോങ്യാങ് മെയ് മാസത്തില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് വളം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു. ബലൂണുകള്‍ അയക്കാന്‍ തുടങ്ങിയത്, ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഒരു പ്രചരണ കാമ്പെയ്നിന്റെ ഭാഗമായി ഉത്തരകൊറിയാ വിരുദ്ധ ലഘുലേഖകള്‍ പറത്തിയതിനുള്ള പ്രതികാരമായാണ് ഇതിനെ വിളിക്കുന്നത്.
ഉത്തര കൊറിയ ആശങ്കപ്പെടുന്നതെന്തിന്
1950-1953 ല്‍ നടന്ന കൊറിയന്‍ യുദ്ധത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഒടുവില്‍ യുദ്ധം അവസാനിച്ചപ്പോള്‍ രണ്ട് കൊറിയകള്‍ക്കിടയില്‍ ഒരു സൈനിക രഹിത മേഖല സ്ഥാപിച്ചു. ഇനിയുമൊരു യുദ്ധമുണ്ടായാല്‍ അത് സര്‍വ്വനാശത്തിനും വഴിവെയ്ക്കും. യു.എസ്. നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസഭ ബലൂണുകളെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കമാന്‍ഡ് (യുഎന്‍സി) അറിയിച്ചിച്ചുണ്ട്. ‘ഇന്റര്‍-കൊറിയന്‍ അതിര്‍ത്തിയില്‍ സൈനിക പിരിമുറുക്കം സിയോള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടാതെ കിം ഭരണകൂടത്തിന്റെ നിയമസാധുതയെ ഭീഷണിപ്പെടുത്താന്‍ പ്യോങ്യാങിന് പുറത്തുനിന്നുള്ള വിവരങ്ങള്‍ ആവശ്യമില്ലെന്നും സിയോളിലെ ഇവാ സര്‍വകലാശാലയിലെ പ്രൊഫസര്‍ ലീഫ്-എറിക് ഈസ്ലി പറയുന്നു.
ദക്ഷിണ കൊറിയന്‍ കെ-പോപ്പാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നത്
ദക്ഷിണ കൊറിയയുടെ പ്രക്ഷേപണങ്ങളില്‍ ലോക വാര്‍ത്തകളും ജനാധിപത്യ, മുതലാളിത്ത സമൂഹങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ജനപ്രിയ കെ-പോപ്പ് സംഗീതത്തിന്റെ മിശ്രിതവും ഉള്‍പ്പെടുന്നുണ്ട്. ശബ്ദം ഉത്തര കൊറിയയിലേക്ക് 20 കിലോമീറ്ററിലധികം (12.4 മൈല്‍) സഞ്ചരിക്കുമെന്നണ് പറയപ്പെടുന്നത്. എങ്കിലും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് അവയുടെ യഥാര്‍ത്ഥ വ്യാപ്തി വളരെ കുറവാണെന്നാണ്.