എല്ലാ ദിവസവും ഉച്ചയ്ക്ക് ചോറാണോ? എങ്കിൽ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ? വെജിറ്റബിൾ മസാല റൈസ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ – ഒരു ടേബിൾ സ്പൂൺ
പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ക്യാപ്സിക്കം – ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുരക്കഷ്ണങ്ങളാക്കിയത്.
കുരുമുളകുപൊടി – ഒരു ടേബിൾ സ്പൂൺ
ചിക്കൻ ക്യൂബ്സ് – നാലെണ്ണം
ബസുമതി അരി – രണ്ട് കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ ക്യാപ്സിക്കം വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടിയും ചിക്കൻ ക്യൂബ്സും ചേർക്കുക. ശേഷം അരിയും വെള്ളവും ചേർത്തിളക്കി ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി ആവി പോയശേഷം തുറന്ന് പാകത്തിന് ഉപ്പും ചേർത്ത് ചൂടോടെ വിളമ്പാം.