ദോശ ഉണ്ടാക്കുമ്പോൾ അമ്മമാർ എപ്പോഴും പറയുന്ന പരാതിയാണ് കല്ലിൽ ഒട്ടിപ്പിടിക്കുന്നു എന്ന്. അതിനു പരിഹാരം എന്നവണ്ണം പലപ്പോഴും അമ്മമാർ നല്ല കട്ടിക്ക് ദോശ ചുട്ടു തരുന്നു. വളരെ കനം കുറഞ്ഞ മൊരിഞ്ഞ ദോശ കഴിക്കാൻ ആയിരിക്കും കുട്ടികൾക്ക് ആഗ്രഹം.. എന്നാൽ ദോശക്കല്ല് പണി തരുന്നത് കൊണ്ട് അത് സാധിക്കുന്നില്ല.
ഇനി കല്ലിൽ ഒട്ടിപ്പിടിക്കുമെന്ന് പേടി വേണ്ട.. ഈ പൊടിക്കൈകൾ ചെയ്തു നോക്കൂ, മാറ്റം ഉറപ്പ്!
ടിപ് 1
സവാള തൊലി കളയാതെ രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തി കൊടുക്കുക. ചൂടായ ദോശക്കല്ലിൽ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക. നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കും.
ടിപ് 2
ചൂടായ ദോശക്കല്ലിൽ കുറച്ചു വെള്ളം തളിച്ച ശേഷം മാത്രം ദോശ ചുടുക. ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിച്ചു ദോശ ഒട്ടിപിടിക്കാതെ നന്നായി ഉണ്ടാക്കി എടുക്കുവാൻ സഹായിക്കും
ടിപ് 3
ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലിൽ തേച്ചു കൊടുക്കുക.ഇനി ദോശ കല്ലിൽ പരത്തി കൊടുക്കാവുന്നതാണ്. ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാൻ സാധിക്കും.