ശരീര വണ്ണം കുറക്കുന്നതിനും വിശപ്പ് കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം സഹായിക്കുന്ന ഒരു സ്മൂത്തി ഉണ്ട്. അതാണ് മല്ലിയില കുക്കുമ്പര്‍ സ്മൂത്തി.അമിതവണ്ണത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഓപ്ഷനാണ് ഈ കുക്കുമ്പര്‍ മല്ലിയില സ്മൂത്തി. അതുകൊണ്ട് തന്നെ അമിതവണ്ണമെന്ന പ്രശ്‌നവും കുടവയര്‍ എന്ന പ്രശ്‌നവും നേരിടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ സ്മൂത്തിയെ ഒരു മികച്ച പാനീയമായി കണക്കാക്കാം. ഇത് കൂടാതെ എങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഗുണങ്ങള്‍ എന്തൊക്കെയെന്നും അറിയാം.
ദഹന പ്രശ്‌നങ്ങളേയും ഉദരസംബന്ധമായ മറ്റ് പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് ഈ സ്മൂത്തി എന്തുകൊണ്ടും മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കുക്കുമ്പര്‍ മല്ലിയില സ്മൂത്തി. ദഹന സംബന്ധമായി ഉണ്ടാവുന്ന വയറുവേദന അല്ലെങ്കില്‍ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം അല്‍പം അസ്വസ്ഥതകള്‍ കൂടുതല്‍ ഉണ്ടാക്കുന്നതാണ്. അതിനെ വളരെ നിസ്സാരമായി ഇല്ലാതാക്കുന്നതിന് സ്മൂത്തി സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് എങ്കിലും നിങ്ങളുടെ ശീലത്തില്‍ ഉള്‍പ്പെടുത്തുക.
തയ്യാറാക്കേണ്ടത് എങ്ങനെ?
കുക്കുമ്പര്‍ -1
മല്ലിയില- ഒരു കപ്പ്
നാരങ്ങ നീര്- അര ടീസ്പൂണ്‍
വെള്ളം- അരക്കപ്പ്
ഒരു കുക്കുമ്പര്‍ എടുത്ത് നല്ലതുപോലെ ചെറുതായി അരിയുക. അതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് മല്ലിയിലയും കുറച്ച് വെള്ളവും ചേര്‍ത്ത് ഒരു ബ്ലെന്‍ഡറില്‍ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇത് നല്ലതുപോലെ ഇളക്കുന്നതിന് ശ്രദ്ധിക്കണം. ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് വേണമെന്നുണ്ടെങ്കില്‍ അല്‍പം നാരങ്ങ നീര് കൂടി മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ് ഏത് സമയത്തും കുടിക്കാം എന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതുമാണ് ഈ സ്മൂത്തിയുടെ പ്രത്യേകത.
ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ഈ സ്മൂത്തി മികച്ചതാണ്. മാനസിക സമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് മോചനം നേടുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും കുക്കുമ്പര്‍ സ്മൂത്തി നിങ്ങളെ സഹായിക്കുന്നു.
ടോകസിനെ പുറന്തള്ളുന്നതിനും ശരീരത്തിനെ മറ്റ് പല അസ്വസ്ഥതകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും മികച്ചതാണ് ഈ സ്മൂത്തി. ശരീരത്തിനകത്ത് വിഷകാരികളായ ധാരാളം വസ്തുക്കള്‍ ഉണ്ടായിരിക്കും ഇതിന് പ്രതിരോധിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും ഈ സ്മൂത്തി. കരളിന്റെ ആരോഗ്യവും കിഡ്‌നിയുടെ ആരോഗ്യവും എല്ലാം സ്മൂത്തിയില്‍ നമുക്ക് നിര്‍ണയിക്കപ്പെടുന്നു. നിങ്ങളില്‍ നിര്‍ജ്ജലീകരണം ഇല്ലാതെ സംരക്ഷിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും മികച്ചതായിരിക്കും എന്തുകൊണ്ടും ഈ സ്മൂത്തി. ദിവസവും ഒരു തവണയെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.