ലോകത്ത് പല പ്രശസ്തമായ ദ്വീപുകളും ഉണ്ട്. ചിലത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ആവാം. കാണാൻ മനോഹരമായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ദ്വീപിന്റെ കഥയാണ് ഇനി പറയാൻ പോകുന്നത്. ഈദ്വീപ് ഭയത്തിനാണ് പേര് കേട്ടിരിക്കുന്നത്. കേട്ടിട്ട് വിചിത്രമായി തോന്നുന്നു അല്ലേ? വലിയ വീഡിയോടെയാണ് ഈ വിഭില ജനങ്ങൾ ഓരോ ദിവസവും കഴിയുന്നത്.
ദക്ഷിണ കൊറിയയിലെ യോൺപിയോങ് ദ്വീപിനെ കുറിച്ചാണ് പറയുന്നത്. ഉത്തരകൊറിയയുടെ അതിർത്തിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. പേടി കാരണം ഇവിടത്തെ ജനങ്ങൾക്ക് ഒന്നുറങ്ങാൻ പോലും സാധിക്കുന്നില്ല.
2010 -ലെ ആക്രമണത്തെത്തുടർന്ന് ദക്ഷിണ കൊറിയൻ സർക്കാർ എട്ട് സ്റ്റേറ്റ് ബങ്കറുകൾ നിർമ്മിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആ ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്കും രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു. ഒരാഴ്ചത്തെ ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ഗ്യാസ് മാസ്കുകൾ, ബെഡ്ഡിംഗ് ഷവറുകൾ, പുറത്ത് നിന്നുള്ള ചിത്രങ്ങൾ കാണിക്കുന്ന സ്ക്രീൻ എന്നിവയെല്ലാം ബങ്കറിൽ ഒരുക്കിയിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും ശത്രുരാജ്യത്താൽ ആക്രമിക്കപ്പെട്ടേക്കും. ശാന്തമായി പോയിക്കൊണ്ടിരിക്കുകയായിരുന്ന ദ്വീപിൽ ജനുവരി മാസം പ്യോങ്യാങ് ആക്രമണം നടത്തിയതോടെയാണ് ഈ പേടിയുണ്ടായി വന്നത് എന്നാണ് ദ്വീപിൽ കഴിയുന്നവർ പറയുന്നത്. അന്ന് ജനങ്ങൾക്ക് ദ്വീപിലെ ബോംബ് ഷെൽട്ടറുകളിൽ ഒളിച്ചിരിക്കേണ്ടി വന്നു.
ആ ആക്രമണം തനിക്ക് മറക്കാൻ സാധിച്ചിട്ടില്ല എന്ന് ജംഗ് യൂൻ ജിൻ എന്ന യുവതി ഒരു അഭിമുഖത്തിൽ പറഞ്ഞു. “രാത്രിയിൽ, ഒരു ചെറിയ ശബ്ദമുണ്ടായാൽ പോലും അതെന്നെ ഉത്കണ്ഠാകുലയാക്കുന്നു” എന്നാണ് അവൾ പറഞ്ഞത്. എന്തും സംഭവിക്കാം എന്ന പേടിയുള്ളതിനാൽ ഉറങ്ങുമ്പോൾ ലൈറ്റ് പോലും ഓഫാക്കാതെയാണ് ഉറങ്ങുന്നത് എന്നും അവൾ പറഞ്ഞു.