പൊറോട്ട പ്രിയർക്ക് സന്തോഷ വാർത്ത. എപ്പോഴും കടയില്‍ നിന്ന് പൊറോട്ട വാങ്ങി കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി അതിന് വേണ്ടി സമയവും പണവും കളയേണ്ട. വീട്ടിലെ ബാക്കി വരുന്ന ചോറ് കൊണ്ട് ഇനി ലെയര്‍ പൊറോട്ട തയ്യാറാക്കാം. എങ്ങനെയെന്നറിയാം…
ആവശ്യമായ ചേരുവകള്‍:
ചോറ്- 1 കപ്പ്
വെള്ളം – 1/2 കപ്പ്
മൈദ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
- ആദ്യം 1 കപ്പ് ചോറ് മിക്സര്‍ ജാറില്‍ ഇട്ട് 1/2 കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്.
- ശേഷം ഇതിലേക്ക് 2 കപ്പ് മൈദ മാവ് ചേര്‍ത്ത് പിന്നീട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അതിലേക്ക് കാല്‍ക്കപ്പ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. ഇത് വളരെയധികം സോഫ്റ്റ് ആയി മാറും എന്നതാണ് ഈ കുഴക്കുന്നത് കൊണ്ടുള്ള ഗുണം
- അതിന് ശേഷം മിക്സ് ചെയ്ത മാവ് എല്ലാം കൂടു ഒരു പാത്രത്തില്‍ ഇട്ട് അതിന് മുകളില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഒരു തുണി മുകളിലിട്ട് അരമണിക്കൂറോളം അടച്ച് വെക്കുക.
- അരമണിക്കൂറിനു ശേഷം കൈകളില്‍ നല്ലതുപോലെ എണ്ണ തടവി രണ്ട് മിനിറ്റോളം നല്ലതുപോലെ വീണ്ടും കുഴച്ച് വെക്കുക
- പിന്നീട് ഇത് പൊറോട്ടയുടെ പരുവത്തില്‍ ഉരുളകളാക്കുക
- ശേഷം അല്പം മൈദാ മാവ് ടേബിളില്‍ വിതറി മാവ് എടുത്ത് പരത്തി പതുക്കെ പരത്തിയെടുക്കുക
- പിന്നീട് ദോശക്കല്ല് അടുപ്പില്‍ വെച്ച് പരത്തിയ പൊറോട്ട ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ ചുട്ടെടുക്കുക. ശേഷം വാങ്ങി വെച്ച് നല്ലതു പോലെ അടിച്ചെടുക്കുക