Recipe

ക്രിസ്പിയായി ചക്ക വറുത്തുകോരണോ? ഈ റെസിപ്പി ചെയ്തു നോക്കൂ

ചക്കക്കാലം അവസാനിക്കാറായി

ചക്കക്കാലം അവസാനിക്കാറായി. ഇനിയും നിങ്ങൾ ചക്ക ചിപ്സ് ഉണ്ടാക്കിയില്ലേ? പലപ്പോഴും ചക്ക വറുത്തത് ഉണ്ടാക്കുമ്പോൾ മൊരിയുന്നില്ലെന്നതാണ് ഒരു പ്രശ്നം. എന്നാൽ നല്ല ടേസ്റ്റിയായി ചക്ക ചിപ്സ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം . ..

ആവശ്യമുള്ള ചേരുവകള്‍:

നല്ല മൂത്ത കനം കുറഞ്ഞ ചുളയുള്ള ചക്ക -അഞ്ച് കപ്പ്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്
ഉപ്പ് – ആവശ്യത്തിന്
കറുവപ്പട്ട – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

  • ചക്ക ചുള കനം കുറച്ച് അരിഞ്ഞ് വേണം തയ്യാറാക്കുന്നതിന്, എന്നാല്‍ മാത്രമേ ഇത് ക്രിസ്പി ആയി കിട്ടുകയുള്ളൂ
  • ചക്കച്ചുള നല്ലതുപോലെ അരിഞ്ഞ് അത് മഞ്ഞള്‍വെള്ളത്തില്‍ കഴുകിയെടുക്കണം
  • പിന്നീട് വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ചക്കച്ചുള ഇട്ട് കൊടുക്കണം
  • ഇത് ഒന്ന് ഗോള്‍ഡന്‍ നിറമായി വരുമ്പോള്‍ അതിലേക്ക് ഉപ്പ് കലക്കിയ വെള്ളം പാകത്തിന് ഒഴിച്ച് കൊടുക്കണം
  • ക്രിസ്പി ആയി തോന്നുമ്പോള്‍ തീ ഓഫ് ചെയ്ത് വറുത്ത് കോരാവുന്നതാണ്. അധികം വെച്ചാല്‍ കരിഞ്ഞ് പോവുന്നു.