ഹോട്ടലിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് നല്ല കൊഴുപ്പ് ഉണ്ടായിരിക്കും. എന്നാൽ അതേ ഭക്ഷണം വീട്ടിൽ ഉണ്ടാക്കുമ്പോൾ ഈ കൊഴുപ്പ് കിട്ടുന്നില്ല. ഹോട്ടലിൽ നിന്ന് വാങ്ങുന്ന ഭക്ഷണം നല്ല ക്രിസ്പി ആയിരിക്കും. എന്നാൽ വീട്ടിലുണ്ടാകുന്ന ഭക്ഷണത്തിന് ഈ ക്രിസ്പിനസ് നിലനിർത്താൻ സാധിക്കുന്നില്ല. വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നമാണിത്. എന്താണ് പിന്നിലെ രഹസ്യം എന്ന് അറിയാമോ? ചോളപ്പൊടിയാണ് താരം.
ചോളം ഉണക്കി പൊടിച്ചാണ് ചോളപ്പൊടി തയ്യാറാക്കുന്നത്. എപ്പോഴാണ് ഇത് ഉപയോഗശൂന്യമാകുന്നത് എന്നാതായിരിക്കും അടുത്ത സംശയം സാധാരണ ഗതിയിൽ ഇങ്ങനെ സംഭവിക്കാറില്ല. പൊടിയ്‌ക്കുള്ളിൽ ജലാംശം കലരുകയോ, കീടങ്ങളുടെ ആക്രമണമുണ്ടാവുകയോ ചെയ്താൽ മാത്രമേ ചോളപ്പൊടി ഉപയോഗശൂന്യമാവുകയുള്ളു. ജലാംശം കലരാതെ നന്നായി സൂക്ഷിച്ചാൽ ഇത് കാലങ്ങളോളം ഉപയോഗിക്കാം.
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്. ഇത് ആരോഗ്യപരമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
ഇനി പറയുന്ന പോഷക ഗുണങ്ങൾ കൊണ്ടാണ് ചോളം നമ്മുടെ ശരീരത്തിന് നല്ലതാണെന്നും ദിവസവും കഴിക്കണമെന്ന് പറയുന്നതും.
ചോളത്തിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. അത് വേഗതയിൽ ദഹിക്കുന്നതാണ്. ഇത് കൂടുതൽ സമയത്തേക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് നമ്മുക്ക് ആവശ്യമായ ശാരീരിക ഊർജ്ജം നൽകുന്നു. കൂടാതെ, ചോളം നമ്മുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവർത്തിക്കാനും ഏറെ സഹായിക്കുന്നു.
ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ഇതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ നമ്മെ കൂടുതൽ ഉന്മേഷത്തോടെ ഇരിക്കാൻ ഇത് സഹായിക്കുന്നു.
ഗർഭകാലത്ത് ചോളം കഴിക്കുന്നത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യും. ഫോളിക് ആസിഡ്, സിയാക്സാന്തിൻ, പാത്തോജനിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ഇത് കുഞ്ഞിന്റെ ജനന വൈകല്യങ്ങൾ കുറയ്ക്കും. ശാരീരിക പ്രശ്‌നങ്ങളിൽ നിന്നും പേശികളുടെ അപചയത്തിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാനും ഇതിന് കഴിയും. ഇതിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഗർഭകാലത്ത് ഒരു വലിയ പ്രശ്നമായ മലബന്ധത്തിന്റെ പ്രശ്നത്തെയും സുഖപ്പെടുത്തുന്നു.