Kerala

വാഹനാപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം; എതിരെ വന്ന ഡ്രൈവർ മദ്യലഹരിയിലെന്ന് പോലീസ്, അറസ്റ്റ്

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്

കൊച്ചി: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്. എറണാകുളം പൊന്നുരുന്നിയിൽ കാറിടിക്കുകയായിരുന്നു. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം. കാർ ഡ്രൈവർ പാലക്കാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് ഉൾപ്പെടുത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വൈറ്റില പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.