ഒരുപാട് പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. മറവിയെ തടയാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു. ചേന കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
1. ചേന ( വേവിച്ച് അരച്ചത് ) – രണ്ട് കപ്പ്
2. റവ – ഒരു കപ്പ്
3. സവാള – ഒന്ന് ( ചെറുതായി അരിഞ്ഞത് )
4. പച്ചമുളക് – രണ്ട് എണ്ണം
5. ഇഞ്ചി അരച്ചത് – ഒരു ടീസ്പൂൺ
6. വെളുത്തുള്ളി അരച്ചത് – ഒരു ടീസ്പൂൺ
7. കുരുമുളക് പൊടി- ഒരു ടീസ്പൂൺ
8. ഉപ്പ് – പാകത്തിന്
9. എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി കുഴച്ചെടുക്കുക. അതിൽ നിന്നും കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് കോരുക. ചൂടോടെ സോസിനൊപ്പം കഴിക്കാം.