ചീര പരിപ്പു കറി
1.ചീര – അരക്കിലോ, അരിഞ്ഞത്
2.പരിപ്പ് – 100 ഗ്രാം
മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
3.തക്കാളി – ഒന്ന് അരിഞ്ഞത്
4.ഉപ്പ് – പാകത്തിന്
5.തേങ്ങ ചുരണ്ടിയത് – ഒരു മുറി
ചുവന്നുള്ളി – നാല് – അഞ്ച്
6.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
7.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
പാകം ചെയ്യുന്ന വിധം
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മുക്കാൽ വേവാകുമ്പോൾ ചീര അരിഞ്ഞതും ചേർത്തു വേവിക്കുക.
∙ഇതിലേക്കു തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തിളക്കി വാങ്ങുക.
∙തേങ്ങയും ചുവന്നുള്ളിയും മയത്തിൽ അരച്ചതു കറിയിൽ ചേർത്തിളക്കി വാങ്ങുക.
∙വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും മൂപ്പിച്ചു കറിയിൽ ചേർക്കുക.