ഭക്ഷണം അമിതമായി വേസ്റ്റ് ആക്കി കളയേണ്ടി വരുമ്പോൾ എല്ലാ വീട്ടമ്മമാർക്കും അതൊരു വേദനയായി മാറാറുണ്ട് പ്രത്യേകിച്ച് തലേദിവസം ഉണ്ടാക്കുന്ന പല ഭക്ഷണങ്ങളും പിറ്റേദിവസം ഒരു ഉപകാരവും ഇല്ലാതെ വേസ്റ്റ് ആയി പോകുന്ന സാഹചര്യമാണ് കാണാറുള്ളത് എന്നാൽ ഇനി മുതൽ ആ ഒരു വേദന വീട്ടമ്മമാർക്ക് വേണ്ട പല വീടുകളിലും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ഒന്നായിരിക്കും പുട്ട് എന്നത് പ്രത്യേകിച്ച് സ്കൂൾ തുറപ്പും കാര്യങ്ങളും ഒക്കെ ആയതുകൊണ്ട് ഒട്ടുമിക്ക വീടുകളിലെയും പ്രഭാതഭക്ഷണം പുട്ടായിരിക്കും
അത്ര ഇഷ്ടത്തോടെ ഈ ഭക്ഷണം എല്ലാവരും കഴിക്കുവാൻ വഴിയില്ല അതുകൊണ്ടുതന്നെ ബാക്കിവരുന്ന പുട്ട് എടുത്ത് കളയുകയാണ് പൊതുവേ ചെയ്യാറുള്ളത് എന്നാൽ ഇനിമുതൽ അങ്ങനെ ചെയ്യണ്ട ബാക്കി വരുന്ന പുട്ടുകൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയി കുട്ടികൾക്ക് ഇത് കഴിക്കുകയും ചെയ്യാം ഭക്ഷണം വേസ്റ്റ് ആക്കി എന്ന ദുഃഖം നമുക്കുമില്ല വളരെ ഈസിയായി 10 മിനിറ്റ് കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഈ ഒരു റെസിപ്പി
ഇതിനായി ആദ്യമായി വേണ്ടത് നെയ്യോ വെളിച്ചെണ്ണയോ ആണ് ഇഷ്ടം പോലെ വെളിച്ചെണ്ണയോ നെയ്യോ ഇതിനുവേണ്ടി ഉപയോഗിക്കാം അതിലേക്ക് കുറച്ച് കടുക് പൊട്ടിക്കുക ശേഷം അല്പം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി എന്നിവ ഇടാവുന്നതാണ് ഒപ്പം കുറച്ച് ബീൻസ് ക്യാരറ്റ് അണ്ടിപ്പരിപ്പ് തുടങ്ങിയവ കൂടി ചേർക്കുക കുട്ടികൾ കഴിക്കുന്നില്ല എന്നാൽ കുട്ടികൾ കഴിക്കണമെന്ന് നിങ്ങൾക്ക് താല്പര്യമുള്ള എന്ത് പച്ചക്കറിയും ഈ ഒരു സമയത്ത് ഇതിലേക്ക് ചേർക്കാവുന്നതാണ് അതിനുശേഷം കുറച്ച് ഉപ്പ് കൂടിയിട്ട് നന്നായി വഴറ്റുക, ശേഷം ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചിക്കൻ മസാല എന്നിവ ഇടുക
ശേഷം കുറച്ച് സമയം ഇത് വേവാൻ വേണ്ടി വയ്ക്കാവുന്നതാണ് ഒരുപാട് വെന്തു പോകേണ്ട കാര്യമില്ല കഴിക്കുമ്പോൾ കടിക്കുന്നതാണ് ഇതിന്റെ പരുവം ഇത് വെന്ത് വരുമ്പോഴേക്കും അതേ പാനിൽ തന്നെ സൈഡിലേക്ക് കുറച്ച് എണ്ണയോ നെയ്യോ ഒഴിച്ചതിനു ശേഷം ഒരു മുട്ട കൂടി പൊട്ടിച്ച് ഇതിലേക്ക് ഒഴിക്കാവുന്നതാണ് മുട്ടക്കൊപ്പം അല്പം പാല് കൂടി ചേർത്ത് ബീറ്റ് ചെയ്ത് വയ്ക്കുകയാണെങ്കിൽ അതിന്റെ രുചി അല്പം കൂടുതലാണ്. അതിനുശേഷം ഇത് നന്നായി ചിക്ക് എടുക്കുക ഇതിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ഇടാവുന്നതാണ് ആവശ്യമെങ്കിൽ കുറച്ച് ഒറിഗാനോ കൂടി ഇതിലേക്ക് ചേർക്കാം അങ്ങനെയാണെങ്കിൽ വിദേശ ഡിഷുകളുടെ ഒരു രുചി ഇതിന് വരും
ശേഷം ഇതിലേക്ക് മാറ്റിവച്ചിരിക്കുന്ന പുട്ടു കൂടി ചേർക്കുക ഉപ്പുമാവ് പോലെയോ അല്ലെങ്കിൽ ന്യൂഡിൽസ് പോലെയൊക്കെ രുചികരമായിട്ടുള്ള ഒരു ഡിഷ് റെഡിയായിട്ടുണ്ട് വേണമെങ്കിൽ ഇത് ബ്രേക്ക്ഫാസ്റ്റ് ആയും ഉപയോഗിക്കാവുന്നതാണ് കുട്ടികൾ വൈകുന്നേരം വരുമ്പോൾ ഈ ഭക്ഷണം കൊടുക്കുകയാണെങ്കിൽ കുട്ടികൾ ഇത് കഴിക്കുകയും ചെയ്യും നമ്മുടെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് വേസ്റ്റ് ആയി എന്ന വേദനയും വേണ്ട ഹെൽത്തി ആയ ഫുഡ് കുട്ടികളുടെ വയറ് നിറയുകയും ചെയ്യും ഇനി മുതൽ പുട്ട് വേസ്റ്റ് ആയി പോകുമ്പോൾ ഈ ഒരു ഐഡിയ പരീക്ഷിച്ചു നോക്കൂ. നിങ്ങൾക്ക് വളരെ രുചികരമായ ഹെൽത്തി ആയ ഒരു പലഹാരം കിട്ടുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും