ഇന്ന് കടയിൽ പോയി സാധനങ്ങളൊക്കെ മേടിക്കാൻ എല്ലാവർക്കും മടിയാണ് എല്ലാം ഓൺലൈനിൽ ആണ് ഡെലിവറി ചാർജ് കൊടുക്കണം എന്ന കാര്യം മാത്രമേ ഇതിൽ ബുദ്ധിമുട്ടായി വരുന്നുള്ളൂ നമ്മൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ ഒക്കെ ആഗ്രഹിക്കുന്ന സമയത്ത് നമ്മുടെ അരികിലെത്തും അതുകൊണ്ടുതന്നെ ഓൺലൈൻ ആണ് എല്ലാവർക്കും കൂടുതൽ പ്രിയപ്പെട്ടതും എന്നാൽ ഇത്തരത്തിൽ ഓൺലൈനിൽ നിന്നും ഭക്ഷണവും മറ്റും ഓർഡർ ചെയ്യുമ്പോൾ ഇടയ്ക്കെങ്കിലും പണി കിട്ടിയിട്ടുള്ളവർ ധാരാളം ആയിരിക്കും അത്തരത്തിലുള്ള ഒരു യുവ ഡോക്ടറുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
മുംബൈയിലാണ് ഈ സംഭവം നടന്നിരിക്കുന്നത് മുംബൈക്ക് അടുത്തുള്ള മലാടിലെ ഓർഡർ നിവാസിയായ ബ്രണ്ടൻ സെറാവോ എന്ന യുവ ഡോക്ടർ ആണ് ഓൺലൈൻ ആപ്പ് വഴി ഒരു ഐസ്ക്രീം ഓർഡർ ചെയ്തത് ഇതിനുശേഷം ഇദ്ദേഹത്തിന് ഞെട്ടിക്കുന്ന ഒരു അനുഭവമാണ് ഉണ്ടായത് ഐസ്ക്രീം ആയിരുന്നു അദ്ദേഹം ഓർഡർ ചെയ്തത് മൂന്ന് ബട്ടർ സ്കോച്ച് ഐസ്ക്രീം ഓർഡർ ചെയ്തു ഡെലിവറി ആപ്പിലൂടെ ഐസ്ക്രീം ഡെലിവറി ചെയ്യുകയും ചെയ്തു നാവിൽ വച്ച് കഴിച്ചു തുടങ്ങിയപ്പോഴാണ് ഇതിൽ ഞെട്ടിപ്പിക്കുന്ന ഒരു വ്യത്യസ്തമായ ഇൻഗ്രീഡിയന്റ് കൂടി ഉണ്ട് എന്ന് മനസ്സിലാക്കുന്നത്
സാധാരണ ഐസ്ക്രീമുകൾ എന്നാൽ അത് നാവിൽ വച്ചാൽ അലിഞ്ഞു പോകുന്നതാണ് എന്നാൽ ഈ ഐസ്ക്രീമിൽ മറ്റ് എന്തോ ശക്തമായി തട്ടുന്നത് പോലെ അദ്ദേഹത്തിന് തോന്നിയിരുന്നു എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി ഐസ്ക്രീം ഒന്നുകൂടി നിരീക്ഷിച്ചു അപ്പോഴാണ് വ്യത്യസ്തമായ ഒരു ഇൻഗ്രീഡിയന്റ് കൂടി ചേർത്താണ് ഈ ഐസ്ക്രീം ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലായത് ഇത് പുറത്തെടുത്തപ്പോൾ ഡോക്ടർ കണ്ടത് രണ്ടു സെന്റീമീറ്റർ ഓളം നീളമുള്ള ഒരു മനുഷ്യന്റെ വിരൽക്കഷണം ആണ്
സംഭവം ഉടനെ തന്നെ ഇദ്ദേഹം പോലീസിനെ അറിയിച്ചുവെങ്കിലും ഞെട്ടൽ മാറിയിരുന്നില്ല എന്നതാണ് സത്യം പോലീസ് എത്തിയതിനു ശേഷം ഐസ്ക്രീമും വിരലും ഒക്കെ പരിശോധിക്കുകയും ചെയ്തു വിരലിന്റെ ഭാഗം നേരെ ഫോറൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും എന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത് ഈ വിഷയം ഗൗരവമായ രീതിയിൽ തന്നെ എടുക്കുമെന്നും ഈ ഐസ്ക്രീം പാക്ക് ചെയ്യുന്ന സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്
എന്നാൽ ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടായിട്ടും ഈ സംഭവത്തിൽ പ്രതികരിക്കുവാൻ ഐസ്ക്രീം കമ്പനി തയ്യാറായിട്ടില്ല കമ്പനിയുടെ പേര് ഇതുവരെ പുറത്തു വിടുകയും ചെയ്തിട്ടില്ല നടുവ ഗുരുതരമായ ഒരു സംഭവമാണ് എന്നിട്ടും എന്തുകൊണ്ടാണ് ഐസ്ക്രീം കമ്പനി ഇതിനെതിരെ പ്രതികരിക്കാത്തത് എന്നാണ് പലരും ചോദിക്കുന്നത് മാത്രമല്ല ഇത്രയും വലിയൊരു സംഭവം നടന്നിട്ടും പരിശോധിക്കുമെന്ന് മാത്രം പറയാതെ പോലീസുകാർ എന്താണ് ഇതിന് ശക്തമായ രീതിയിൽ ഉള്ള പ്രതികരണങ്ങൾ നൽകാത്തത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്
തമാശയായി എടുക്കേണ്ട ഒരു വിഷയമല്ല ഇത് എന്ന് നന്നായി തന്നെ ഉദ്യോഗസ്ഥർക്ക് അറിയാമല്ലോ അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ രീതിയിൽ ഉള്ള പ്രതികരണം ആവശ്യമാണ് വ്യക്തമായി തന്നെ ഇത് പരിശോധിക്കുകയും വേണം ഐസ്ക്രീമിൽ വിരലുകൾ കണ്ടു എന്നതിനപ്പുറം ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതാണ് അന്വേഷിക്കേണ്ടത് ഏതായാലും ഡെലിവറി ആപ്പ് വഴി ഇനി അധികമാരും ഈ ഒരു വാർത്തയ്ക്ക് ശേഷം ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കില്ല എന്നു പറയുന്നതാണ് സത്യം