ആരോഗ്യപരമായ ഭക്ഷണം എന്നത് അതിരാവിലെ കഴിക്കുന്ന ഭക്ഷണമാണ് അതുകൊണ്ടു തന്നെ പ്രഭാത ഭക്ഷണം എപ്പോഴും ഹെൽത്തി ആയിരിക്കണമെന്ന് പറയുകയും ചെയ്യാറുണ്ട് പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാതിരിക്കരുത് എട്ടുമണിക്ക് മുൻപേ തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം എന്നാൽ പലപ്പോഴും പലരും മോശം ആരോഗ്യസ്ഥി ശീലമാണ് പിന്തുടർന്നുകൊണ്ടിരിക്കുന്നത് കാരണം 9 മണി കഴിഞ്ഞാണ് പലരും പ്രഭാത ഭക്ഷണം കഴിക്കാറുള്ളത് അത് ഒരിക്കലും നമ്മുടെ ശരീരത്തിന് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല മോശമായി ശരീരത്തെ ബാധിക്കുകയും ചെയ്യാറുണ്ട് രാവിലെ 7 മുതൽ 8 വരെയുള്ള സമയങ്ങളാണ് പ്രഭാത ഭക്ഷണം കഴിക്കാൻ ഉത്തമമായ സമയം
കൃത്യമായ രീതിയിൽ ഈ സമയത്ത് പ്രഭാത ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് ശരീരത്തിൽ ആരോഗ്യം കൊണ്ടുവരുവാൻ സഹായിക്കുന്ന ഒരു കാര്യം തന്നെയാണ് കൊച്ചു കുട്ടികൾക്ക് മുതിർന്നവർക്കും ഒക്കെ ഒരുപാട് പ്രഭാത ഭക്ഷണം കഴിക്കാൻ മടിയായിരിക്കും ദോശയും ഇഡ്ഡലിയും ഒക്കെ കഴിച്ച് മടുത്തു എങ്കിൽ ഇനി ഇത് ഒരു കിടിലൻ പ്രഭാതഭക്ഷണത്തെ കുറിച്ചാണ് പറയാൻ പോകുന്നത് വളരെയധികം ആരോഗ്യകരവുമാണ് എന്നാൽ ഒട്ടും തന്നെ നിങ്ങൾക്ക് മടി തോന്നാത്തതുമാണ്
രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ കുടിക്കുന്നത് ശീലമായിട്ടുള്ളവരായിരിക്കും പകുതിയിൽ അധികമാളുകളും അത്തരത്തിലുള്ളവർക്കും വളരെ സഹായകരമായ ഒന്നാണ് ഈ പ്രഭാത ഭക്ഷണം ഇനി മുതൽ ചായ കുടിക്കാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും ഇതിനായി ആവശ്യമുള്ളത് കുറച്ച് ഓട്സ് ഒരു റോബസ്റ്റാ പഴം കുറച്ച് ബദാം അണ്ടിപ്പരിപ്പ് ഈന്തപ്പഴം കോഫി പൗഡർ പാൽ തുടങ്ങിയവയാണ് ഇത് ഉണ്ടാക്കുന്നതിന് ഒരു അരമണിക്കൂർ മുൻപ് ബദാമും ഓട്സും അണ്ടിപരിപ്പും വെള്ളത്തിൽ മുക്കി വയ്ക്കുക.
അതിനുശേഷം ഇതൊരു മിക്സിയിലേക്ക് ഇടുക ഇതിലേക്ക് ഒരു റോബസ്റ്റ പഴം ഈന്തപ്പഴം തുടങ്ങിയവ ഇടുക ഈന്തപ്പഴം ആവശ്യമെങ്കിൽ മാത്രം ഇട്ടാൽ മതി കുറച്ച് മധുരത്തിന് ഈന്തപ്പഴം നല്ലതാണ് പഞ്ചസാര ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ലാത്തതിനാൽ ഈന്തപ്പഴം ഉപയോഗിക്കുന്നതായിരിക്കും നല്ലത് ഇതിലേക്ക് കുറച്ച് കോഫി പൗഡർ കൂടി ചേർക്കുക ശേഷം തിളപ്പിച്ചുവെച്ച പാല് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം ശേഷം ഇത് കുടിക്കുകയാണെങ്കിൽ ചായയ്ക്കും കാപ്പിക്കും പകരം ആവുകയും ചെയ്യും നല്ലൊരു ഹെൽത്തി ഡ്രിങ്ക് വിത്ത് ബ്രേക്ക് ഫാസ്റ്റ് നിങ്ങൾക്ക് കഴിക്കാനും സാധിക്കും. കുറെ സമയത്തേക്ക് ഇത് കഴിക്കുകയാണെങ്കിൽ വിശക്കില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ ഒരു ഭക്ഷണശീലം നിങ്ങൾക്ക് പിന്തുടരാനും സാധിക്കും
View this post on Instagram
തിളപ്പിച്ചെടുത്ത പാൽ കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് രണ്ടോ മൂന്നോ ഐസ് കട്ടകൾ കൂടി ഇട്ടതിനുശേഷം തണുപ്പിച്ച് ഒരു കോൾഡ് കോഫി പോലെ ഇത് കുടിക്കാവുന്നതാണ് വളരെയധികം ആരോഗ്യപരമായ ഒന്നാണ് ഇത് ഇനിമുതൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സാധിക്കാതെ പോകുന്ന അവസരങ്ങളിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ കുട്ടികളാണെങ്കിലും വളരെ രുചികരമായ രീതിയിൽ ഇത് കഴിക്കും അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് തന്നെയാണ് ആരോഗ്യപ്രദം വേണമെങ്കിൽ വൈകുന്നേരം കുട്ടികൾക്കും മറ്റും ഇത് നൽകാവുന്നതാണ് ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഒരു വലിയ കലവറ തന്നെയാണ് ഈ ഒരു ജ്യൂസ് എന്ന് പറയാതെ വയ്യ ഒരുപാട് ജ്യൂസ് ആക്കി കൊടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കുറച്ചുകൂടി അളവിൽ ഓട്സ് ഇട്ട് ഒരു കുറുക്കു പോലെ ഇത് കുടിക്കാനും സാധിക്കും