കുട്ടികളുടെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പോഷകങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണ്. കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ഭക്ഷണക്രമം ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തണം. സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും ബോധവൽക്കരണവും വളരെ അത്യാവശ്യമാണ്. ആറു മുതൽ 12 വയസ് വരെയുള്ള കാലഘട്ടം വളരെ ശ്രദ്ധ വേണം. ഈ പ്രായത്തിൽ കുട്ടികളുടെ മാനസിക വളർച്ചയ്ക്കും ഉതകുന്ന തരത്തിലുള്ള ഭക്ഷണക്രമം പിന്തുടരുക. ശരിയായ ഭക്ഷണം ശരിയായ സമയങ്ങളിൽ നൽകിയാൽ അവർ ഊർജ്ജസ്വലർ ആയിരിക്കും. ഇത് മുതിരുമ്പോൾ നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യും. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്..
പഴങ്ങൾ, പാലുത്പന്നങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ സമന്വയിപ്പിച്ച് പ്രഭാതഭക്ഷണം രുചികരവും പോഷകസമ്പുഷ്ടവുമാക്കാം. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണം നൽകികൊണ്ടുതന്നെ ദിവസവും ആരംഭിക്കുക.
വൈറ്റമിനുകളും ലവണങ്ങളും
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താം പാൽ, ഫ്രൂട്ട് ജ്യൂസുകളോ പാനീയങ്ങളായോ നൽകാം. പഴങ്ങൾ പ്രകൃതിദത്ത വ്യത്യസ്ത പോഷകങ്ങളാൽ സമ്പന്നമാണ്. പച്ചക്കറികൾ, ഫലങ്ങൾ, പൂർണ്ണ ധാന്യങ്ങൾ, അരി, ഗോതമ്പ് എന്നിവ പോലുള്ള സമ്പൂർണ്ണ ഭക്ഷണങ്ങൾ വഴി കാർബോഹൈഡ്രേറ്റുകളും ലഭിക്കുന്നു. ഇവയിലൂടെ ആവശ്യമായ മൈക്രോന്യൂട്രിയന്റുകളും ലഭ്യമാക്കാം. പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, വൈറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ കുട്ടികൾക്ക് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. പൂർണ്ണ ധാന്യങ്ങൾ കൊണ്ട് ധാന്യങ്ങൾ, ബ്രെഡ്, പാസ്ത എന്നിവ ഉൾപ്പെടുത്തുന്നത് കുട്ടികൾക്ക് സ്ഥിരതയുള്ള ഊർജ്ജം നൽകുന്നു.
പഴങ്ങൾ നൽകാം
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും വികസനത്തിനും പഴങ്ങൾ അത്യാവശ്യമാണ്. അവയിൽ ചിലത് പരിചയപ്പെടാം
ഈന്തപ്പഴം: വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഫോളേറ്റ് എന്നിവയുടെ നല്ല ഉറവിടമാണ് ഈത്തപ്പഴം. ഇത് കുട്ടികളിൽ ദീർഘകാലരോഗങ്ങൾ തടയുന്നതിനും ജീർണശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഈന്തപ്പഴം കുടൽ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കുട്ടികളിൽ ശരിയായ രീതിയിൽ മലവിസർജ്ജനം നടക്കുന്നതിനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നാരുകൾ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കുട്ടികളെ ഈന്തപ്പഴം കഴിപ്പിക്കുന്നത് ശീലമാക്കുക.
അത്തിപ്പഴം: കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറ്റവും ഉപകരിക്കുന്നതും വളരെയധികം പോഷകഗുണമുള്ള പഴമാണ് അത്തിപ്പഴം. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മാങ്കനീസ് എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ഗുണകരമാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ നിലനിർത്താൻ ഇത് സഹായിക്കുന്നു. ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്ന നാരുകൾ അത്തിപ്പഴത്തിലും ധാരാളം അടങ്ങിയിട്ടുണ്ട്.
മാതളം: ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് മാതളം. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മസ്തിഷ്ക വികസനത്തിനും സഹായിക്കും. മാത്രമല്ല ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്ന നാരുകൾ മാതളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അവക്കാഡോ: അവക്കാഡോയിൽ മൊണോ അന്സചുറേറ്റഡ് കൊഴുപ്പുകൾ ഒരുപാടുണ്ട്. ഇത് കൊളസ്ട്രോൾ സുരക്ഷിതമാക്കുന്നു. വൈറ്റമിൻ ഇ, വൈറ്റമിൻ കെ, ഫോളേറ്റ് എന്നിവയുടെ ഉറവിടമായത് കൊണ്ടുതന്നെ അവക്കാഡോ കുട്ടികൾക്ക് നൽകുന്നത് സുരക്ഷിതമാണ്.
തണ്ണിമത്തൻ: തണ്ണിമത്തനിൽ വൈറ്റമിൻ എ, ബി6, സി വൈറ്റമിനുകൾ സമ്പുഷ്ടമായുണ്ട്. ഇത് ദാഹം ശമിപ്പിക്കുകയും ജീർണശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.തണ്ണിമത്തനിലെ വെളുത്ത ഭാഗത്ത് അടങ്ങിയിരിക്കുന്ന സിട്രുലിൻ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് ഗുണകരമാണ്.
കൊളസ്ട്രോളും ഫാറ്റും
കുട്ടികളുടെ ഭക്ഷണക്രമത്തിൽ കുറഞ്ഞതും താത്കാലിക ഊർജ്ജം നൽകുന്നതുമായ ചോക്ലേറ്റ്, ഐസ്‌ക്രീം പോലുള്ള പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക പകരം ആരോഗ്യകരമായ പഴങ്ങൾ, പനീർ തുടങ്ങിയ നല്ല കൊളസ്ട്രോളും ഫാറ്റും ലഭിക്കുന്നവ ഉപയോഗിക്കാം.
സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് പലപ്പോഴും ഉച്ചഭക്ഷണമായും ലഖുഭക്ഷണമായും രക്ഷിതാക്കൾ കൊടുത്തു വിടുന്നത് ഫ്രൈഡ് സ്നാക്ക്സ്, ചിപ്സ്, പോലുള്ള പാക്കറ്റ് സ്നാക്ക്സ്, ബിസ്ക്കറ്റുകൾ തുടങ്ങിയവയാണ്. ഇത്തരം റെഡി മെയ്‌ഡ് പാക്കറ്റ് ഫുഡുകൾ സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ഭാവിയിലുണ്ടാക്കാൻ പോകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല എന്നറിയുക. ഇത്തരം ഉയർന്ന സംസ്കരിച്ച ലഖുഭക്ഷണങ്ങളും സ്നാക്കുകളും ബിസ്ക്കറ്റുകളും സ്കൂളുകളിലേക്ക് കൊടുത്തുവിടുന്നത് സ്കൂൾ അധികൃതർ നിയന്ത്രിക്കേണ്ടതുണ്ട്.
കാർബോഹൈഡ്രേറ്റുകൾ
പഴങ്ങൾ, അവൽ, ഗോതമ്പ് അപ്പങ്ങൾ തുടങ്ങിയവ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ ലഭിക്കുന്നതിനായി നൽകാം. കുട്ടികളുടെ ശരീരത്തിനും മനസ്സിനും കാർബോഹൈഡ്രേറ്റുകൾ പ്രധാനപ്പെട്ട ഊർജ സ്രോതസ്സാണ്. കുട്ടികൾ ആരോഗ്യകരമായി വളരാനും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം കാർബോഹൈഡ്രേറ്റുകളിൽ നിന്നാണ് ലഭിക്കുന്നത്. ദിനംപ്രതി വളരെ അധികം ഊർജം ചെലവഴിക്കുന്ന കുട്ടികൾക്ക് അവരുടെ കളി, പഠനം എന്നിവ തുടരാൻ കാർബോഹൈഡ്രേറ്റുകൾ അത്യാവശ്യമാണ്.
പ്രോട്ടീൻ ഉറപ്പാക്കുക
മുട്ട, മത്സ്യം, കോഴി, പയർവർഗ്ഗങ്ങൾ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളായാണ് കണക്കാക്കപ്പെടുന്നത്. പാൽ, പനീർ, തോരൻ തുടങ്ങിയവയും പ്രോട്ടീനുകൾക്കായി നൽകാം. ദിവസവും കുട്ടികൾക്ക് മുട്ട നൽകുന്നത് കുട്ടികളുടെ ആരോഗ്യം, വളർച്ച, വികാസം എന്നിവയ്ക്ക് ഏറെ ഗുണകരമാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വൈറ്റമിൻ എ, ബി12, ഡി, ഇ, കെ, ഓമേഗ-3 ഫാറ്റി ആസിഡുകൾ, കൊളിൻ തുടങ്ങിയ പോഷകങ്ങൾ കുട്ടികളുടെ ശരീരത്തിന് വളരേ അനിവാര്യമാണ്. മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ കുട്ടികളുടെ വളർച്ചയ്ക്കും പേശികളുടെ നിർമാണത്തിനും നവീകരണത്തിനും സഹായിക്കുന്നു, അതേസമയം വൈറ്റമിനുകൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന അയൺ രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിനും സഹായിക്കുന്നു. മാത്രമല്ല മുട്ടയിലടങ്ങിയിരിക്കുന്ന കൊളിൻ കുട്ടികളിലെ തലച്ചോറിലെ ഓർമ്മശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കും. മുട്ട നിത്യേന ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് കുട്ടികൾക്ക് ശാരീരിക ശേഷിയും ആരോഗ്യവും കൂട്ടുകയും മാത്രമല്ല രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.