കുവൈറ്റിൽ നടന്ന തീപിടുത്തമാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് അത്രത്തോളം ഭീകരമായ ഒരു സംഭവം തന്നെയാണ് നടന്നത് കേരളത്തിന് കണ്ണീരണിഞ്ഞ ദിവസമായിരുന്നു ഇന്നലെ എന്ന് പറയുന്നതാണ് സത്യം കാരണം അത്രത്തോളം പ്രതീക്ഷയോടെ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയ വരാണ് ഇന്ന് ജീവനില്ലാതെ തിരികെ വരുന്നത് ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി പ്രവാസിയുടെ കുപ്പായം തോന്നി അന്യ നാട്ടിലേക്ക് പോയവർ ജീവനില്ലാതെ തിരികെ വന്ന കാഴ്ച ഏതൊരു മനുഷ്യനെയും വേദനിപ്പിക്കുന്ന ഒന്നു തന്നെയാണ്
രക്ഷപ്പെടുവാൻ വേണ്ടി അവർ പലതരത്തിലുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ടാകും എന്നാൽ അവസാനം വിധി അവർക്ക് വിധിച്ചത് മരണം തന്നെയായിരുന്നു എന്നാൽ ഇതിനിടയിൽ രക്ഷപെടാൻ ശ്രമിച്ച വിജയിച്ചിട്ടുള്ളവരും ഉണ്ട് അവരുടെ കഥകളും പറയാതെ പോകാൻ സാധിക്കില്ല അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് തവനൂർ മേപ്പറമ്പിലെ ശരത് എന്ന വ്യക്തിയെക്കുറിച്ചുള്ള വാർത്തയാണ് ഇത് ശരത് ഇപ്പോൾ കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ് കമ്പനിയിൽ ആറുവർഷമായി ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു ശരത് അപകടം നടക്കുന്ന സമയത്ത് ഫ്ലാറ്റിലെ മുറിയിൽ ശരതടക്കം 5 ആളുകൾ ആയിരുന്നു ഉണ്ടായിരുന്നത് മുറിയിൽ ഉണ്ടായിരുന്ന തിരുവല്ല സ്വദേശിയായ അനിലാണ് തീപിടുത്തത്തെക്കുറിച്ച് ആദ്യം നാല് പേരെയും അറിയിക്കുന്നത്
നാലു പേരെയും പുലർച്ചെ വിളിച്ചുണർത്തുന്നത് അനിലാണ് ആ സമയത്ത് തന്നെ മുറി നിറയെ കറുത്ത പോവുകയാണ്. രക്ഷപ്പെടാൻ എന്ത് ചെയ്യും എന്ന് ഇവർക്ക് അറിയില്ല വാതിൽ തുറന്നു നോക്കിയപ്പോൾ തീ ആളിപ്പടരുന്ന കാഴ്ചയാണ് കണ്ടത് ആദ്യം ശുചിമുറിയിലേക്ക് കയറി വാതിൽ അടയ്ക്കാൻ ആണ് ശ്രമിച്ചത് എന്നാൽ അതിനുള്ളിൽ ഇരുന്നപ്പോൾ തന്നെ ശ്വാസം മുട്ടാൻ തുടങ്ങി പിന്നീട് അഞ്ചുപേരും ജനൽ വഴി പുറത്തിറങ്ങാനാണ് ശ്രമിച്ചത്
രക്ഷപെടാൻ ജനൽ വഴി പുറത്തേക്കിറങ്ങുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാ എന്ന് ഇവർക്ക് മനസ്സിലാക്കാൻ സാധിച്ചു അതുകൊണ്ടാണ് ഇവർ ജനൽ വഴി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചത് എന്നാൽ ജീവൻ പണയം വെച്ച് ഇവർ പുറത്തേക്ക് ചാടിയപ്പോൾ ചാട്ടത്തിൽ ഇടത് കാലിന് പരിക്കേൽക്കുകയായിരുന്നു ചെയ്തത് ആദ്യം ചാടുന്നത് ശരത്താണ് പിന്നാലെ മറ്റു നാല് പേരും ചാടി ചാട്ടത്തിൽ ഇടത് കാലിനാണ് ശരത്തിന് പരിക്കേറ്റത് മറ്റുള്ളവർക്കും പരുക്കുകളുണ്ട്
കുടുംബത്തിന്റെ ഏക ആശ്രയം കൂടിയാണ് ശരത്ത് രണ്ടുമാസത്തിനു മുൻപിൽ മുൻപായിരുന്നു ശരത് നാട്ടിലേക്ക് എത്തിയത് മരണപ്പെട്ടത് 49 ആളുകളാണ് ഇവരിൽ തന്നെ 23 ആളുകൾ മലയാളികളാണ് അതുകൊണ്ടുതന്നെ കേരളത്തിന് ഇത് വേദനിപ്പിക്കുന്ന ഒരു വാർത്തയായി മാറിയിരിക്കുകയാണ് പലരും സ്വപ്നങ്ങളുടെ പേരിലേറി വിദേശത്തേക്ക് യാത്ര ചെയ്തവരാണ് ജീവിതം പച്ച പിടിപ്പിക്കാം എന്ന പ്രതീക്ഷയോടെ ആ കമ്പനിയിൽ ജോലി ചെയ്തവരാണ് എന്നാൽ അവരെ കാത്തിരുന്നത് ഇത്തരം ഒരു വിധിയായിരുന്നു സ്വന്തമായി വീടില്ലാത്തവരും വിവാഹം സ്വപ്നം കണ്ടവരും ഒക്കെ കൂട്ടത്തിൽ ഉണ്ടായിരുന്നു ഓരോ കുടുംബങ്ങളും പ്രതീക്ഷയോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുമ്പോൾ വേദനയറ്റ അവരുടെ ശരീരം മാത്രമാണ് ലഭിക്കുന്നത് ആരെന്നു പോലും മനസ്സിലാക്കാൻ സാധിക്കാത്ത ശരീരം ഡിഎൻഎ ടെസ്റ്റിലൂടെ ആയിരിക്കും ശരീരങ്ങൾ തിരിച്ചറിയുന്നത് എന്നായിരുന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നത് വളരെ പെട്ടെന്ന് തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ എല്ലാം തന്നെ സർക്കാർ നടത്തി എന്നത് ശ്രദ്ധ നേടുന്നതും അഭിനന്ദിക്കേണ്ടതുമായ ഒരു രീതിയാണ്